അടുത്തിടെ നടന്ന പിഎസ്‍സിയുടെ എല്ലാ ചോദ്യപേപ്പറുകളിലും ചോദ്യ പാറ്റേണുകൾ മാറിയിട്ടുണ്ട്. ചോദ്യം നേരിട്ടു ചോദിച്ച് ഓപ്ഷനുകളിൽ നിന്ന് ഉത്തരമെഴുതുന്നതിനു പകരം ഒരു പ്രസ്താവന തന്ന് അതിൽ നിന്നു ശരിയേത് തെറ്റേത് എന്നു കണ്ടെത്തുക, ശരിയായ ജോടി , തെറ്റായ ജോടി എന്നിവ കണ്ടെത്തുക തുടങ്ങിയ രീതിയിലേക്ക്

അടുത്തിടെ നടന്ന പിഎസ്‍സിയുടെ എല്ലാ ചോദ്യപേപ്പറുകളിലും ചോദ്യ പാറ്റേണുകൾ മാറിയിട്ടുണ്ട്. ചോദ്യം നേരിട്ടു ചോദിച്ച് ഓപ്ഷനുകളിൽ നിന്ന് ഉത്തരമെഴുതുന്നതിനു പകരം ഒരു പ്രസ്താവന തന്ന് അതിൽ നിന്നു ശരിയേത് തെറ്റേത് എന്നു കണ്ടെത്തുക, ശരിയായ ജോടി , തെറ്റായ ജോടി എന്നിവ കണ്ടെത്തുക തുടങ്ങിയ രീതിയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ നടന്ന പിഎസ്‍സിയുടെ എല്ലാ ചോദ്യപേപ്പറുകളിലും ചോദ്യ പാറ്റേണുകൾ മാറിയിട്ടുണ്ട്. ചോദ്യം നേരിട്ടു ചോദിച്ച് ഓപ്ഷനുകളിൽ നിന്ന് ഉത്തരമെഴുതുന്നതിനു പകരം ഒരു പ്രസ്താവന തന്ന് അതിൽ നിന്നു ശരിയേത് തെറ്റേത് എന്നു കണ്ടെത്തുക, ശരിയായ ജോടി , തെറ്റായ ജോടി എന്നിവ കണ്ടെത്തുക തുടങ്ങിയ രീതിയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ നടന്ന പിഎസ്‍സിയുടെ എല്ലാ ചോദ്യപേപ്പറുകളിലും ചോദ്യ പാറ്റേണുകൾ മാറിയിട്ടുണ്ട്. ചോദ്യം നേരിട്ടു ചോദിച്ച് ഓപ്ഷനുകളിൽ നിന്ന് ഉത്തരമെഴുതുന്നതിനു പകരം ഒരു പ്രസ്താവന തന്ന് അതിൽ നിന്നു ശരിയേത് തെറ്റേത് എന്നു കണ്ടെത്തുക, ശരിയായ ജോടി , തെറ്റായ ജോടി എന്നിവ കണ്ടെത്തുക തുടങ്ങിയ രീതിയിലേക്ക് മാറിയിരിക്കുന്നു. ഒന്നേകാൽ മണിക്കൂറിനുള്ളിൽ ഇത്തരം ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരത്തിലെത്തുക ശ്രമകരമാണ്. 

 

ADVERTISEMENT

പിഎസ്‍സിയുടെ പുതിയ ചോദ്യ രീതികളുമായി ബന്ധപ്പെട്ട മാതൃകാ പരീക്ഷ ചെയ്തു നോക്കാം

 

1. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോടിയേത്:

(1) കാമാഖ്യ ക്ഷേത്രം - ഇൻഡോർ (2) കൈലാസനാഥ ക്ഷേത്രം - എല്ലോറ (3) ഓംകാരേശ്വര ക്ഷേത്രം - ഗുവാഹത്തി

ADVERTISEMENT

(4) ജഗന്നാഥ ക്ഷേത്രം - പുരി

 

A. (1) ഉം (3) ഉം B. (2) ഉം (3) ഉം

C. (3) മാത്രം D. (2) ഉം (4) ഉം

ADVERTISEMENT

 

2. എക്സ്റേ പഠനത്തിലൂടെ മൂലകങ്ങളുടെ ഗുണങ്ങൾ ആറ്റമിക മാസിനെയല്ല ആറ്റമിക നമ്പറിനെയാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ :

A. മെൻഡലിയേഫ് B. ഹെൻറി മോസ്‍ലി C. ന്യൂലാൻഡ്സ് 

D. ഡോബറൈനർ

 

3. താഴെ കൊടുത്തിരിക്കുന്ന ഹിമാലയത്തിലെ ചുരങ്ങളെ കിഴക്കു നിന്ന് പടിഞ്ഞാറോട്ട് സ്ഥിതിചെയ്യുന്ന ക്രമത്തിൽ ക്രമീകരിക്കുക.

(1) ലിപുലേഖ് (2) ജലപ് ലാ

(3) ബാരാ ലാച്ച (4) സോജി ലാ

(5) ബോംഡി ലാ

A. 1-3-2-5-4 B. 5-1-2-3-4

C. 4-3-1-2-5 D. 5-2-1-3-4

 

4. തെറ്റായ ജോഡികളേവ :

A. ഡോബറൈനർ - ത്രികങ്ങൾ

B. ലാവോസിയ - ലോഹങ്ങൾ അലോഹങ്ങൾ എന്ന് തരം തിരിച്ചു. C. മെൻഡലിയേഫ് - പീരിയോഡിക് ടേബിൾ

D. ജയിംസ് ചാഡ്‍വിക് - അഷ്ടക നിയമം

 

5. അസിർഗഡ് ചുരം സ്ഥിതി ചെയ്യുന്ന മലനിര :

A. വിന്ധ്യ B. സത്പുര

C. ആരവല്ലി D. നംഗപർവതം

 

6. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏവ :

(1) ന്യൂക്ലിയസിൽ നിന്ന് അകലുംതോറും ഷെല്ലുകളുടെ ഊർജം കറഞ്ഞു വരുന്നു.

(2) ഊർജ നില കൂടിവരുന്ന ക്രമത്തിലാണ് ഷെല്ലുകളിൽ ഇലക്ട്രോണുകൾ നിറയുന്നത്.

(3) ന്യൂക്ലിയസിൽ നിന്ന് അകലുംതോറും ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണം കുറയുന്നു.

(4) ഓരോ ഷെല്ലിലെയും സബ് ഷെല്ലുകളുടെ എണ്ണം ഷെൽ നമ്പറിനെക്കാൾ കൂടുതലായിരിക്കും.

 

A. (1) ഉം (4) ഉം B. (2) ഉം (3) ഉം

C. (1) ഉം (3) ഉം D. (2) ഉം (4) ഉം

7. ചുവടെ തന്നിരിക്കുന്നവയിൽ കിഴക്കൻ മലനിരകളിൽ ഉൾപ്പെടാത്തത് ഏത് :

A. സസ്‌ക്കർ B. പട്കായ് ബും

C. ഗാരോ D. ജയന്തിയ

 

8. ഒരു ആറ്റത്തിന്റെ രണ്ടാമത്തെ ഷെല്ലിൽ (L ഷെല്ലിൽ ) അടങ്ങിയിരിക്കുന്ന സബ് ഷെല്ലുകൾ ഏതെല്ലാം:

A. s, p, d, B. s, p, d, f

C. s D. s, p

 

9. 2005 ലെ ഗാർഹിക പീഡന നിരോധനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം :

(1) പീഡന രഹിതമായ അന്തരീക്ഷത്തിൽ ജീവിക്കാൻ സ്ത്രീകൾക്കുള്ള അവകാശത്തെ ഊട്ടിയുറപ്പിക്കുന്നു

(2) മറ്റു നിയമങ്ങൾ പ്രതിയെ ശിക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഈ നിയമം പ്രശ്ന പരിഹാരത്തിനും സ്ത്രീയുടെ സംരക്ഷണത്തിനും ഊന്നൽ നൽകുന്നു

(3) തന്റെ പുരുഷ ബന്ധുക്കൾക്കെതിരെ പരാതി കൊടുത്ത ശേഷവും പങ്കുപറ്റുന്ന വീട്ടിൽ തന്നെ സ്ത്രീക്ക് താമസിക്കാനുള്ള അവകാശം ഉറപ്പു നൽകുന്നു

 

(4) ഉത്തരവുകൾ ലംഘിച്ചാൽ ക്രിമിനൽ നടപടികൾ കൈക്കൊണ്ട് തടവുശിക്ഷക്കോ പിഴശിക്ഷയ്ക്കോ പ്രതിയെ വിധേയനാക്കാം

A. (1) ഉം (2) ഉം (3) ഉം

B. (1) ഉം (2) ഉം

C. (1) ഉം (3) ഉം (4) ഉം

D. (1) ഉം (2) ഉം (3) ഉം (4) ഉം

 

10. താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടിയേത് :

 

A. ഗ്രൗണ്ട് നട്ട് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് - ജുനഗഡ്

B. സിൽക്ക് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് - മൈസൂരു

C. ഡയറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് - കർണാൽ

D. ലെതർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് - മുംബൈ

 

∙ ഉത്തരങ്ങൾ:

1. A, 2.B, 3.D, 4.D, 5.B, 6.A, 7.A, 8.D, 9.D, 10.D

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT