ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച വ്യക്തി?
ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ നിക്കോള ടെസ്‌ല അന്തരിച്ചു...PSC Questions, Rank File, Kerala PSC

∙ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ നിക്കോള ടെസ്‌ല (Nikola Tesla) അന്തരിച്ചു (1943). മാഗ്നറ്റിക് ഫ്ലക്സ് ഡെൻസിറ്റിയുടെ ഏകകത്തിന് ‘ടെസ്‌ല’ എന്ന പേരു നൽകിയത് ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ്.
∙ലണ്ടനും ന്യൂയോർക്കിനുമിടയിൽ ആദ്യത്തെ ട്രാൻസ് അറ്റ്ലാന്റിക് ടെലിഫോൺ സർവീസ് നിലവില്‍ വന്നു (1927).
∙രാജ്യാന്തര ഹോക്കി ഫെഡറേഷൻ പാരിസിൽ സ്ഥാപിതമായി(1924). സ്വിറ്റ്സർലന്‍ഡിലെ ലൗസേൻ ആണ് ആസ്ഥാനം. 1924 ലെ ഒളിംപിക്സിൽ നിന്ന് ഹോക്കിയെ ഒഴിവാക്കിയതിന്റെ പ്രതികരണമെന്ന നിലയിലാണ് സംഘടനയ്ക്കു രൂപം നല്‍കിയത്.
Special Focus 1610
∙ഗലീലിയോ ഗലീലി വ്യാഴത്തിന്റെ 3 ഉപഗ്രഹങ്ങളെ നിരീക്ഷിച്ചു.
∙ഇതേ വർഷം നാലാമത്തെ ഉപഗ്രഹത്തെയും ഗലീലിയോ നിരീക്ഷിച്ചു. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നു വിളിക്കുന്ന ഇവയെ, കോസിമോ ഡി മെഡീസിയുടെ സ്മരണാർഥം‘മെഡിസിയന്‍ സ്റ്റാർസ്’ എന്നാണു ഗലീലിയോ വിളിച്ചത്.
∙ജൊഹന്നാസ് കെപ്ലറുടെ നിർദേശപ്രകാരമാണ് ഈ ഉപഗ്രഹങ്ങൾക്ക് അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ പേരുകള്‍ നൽകിയത്.
∙1892 ലാണ് വ്യാഴത്തിന്റെ അഞ്ചാം ഉപഗ്രഹം അമാൽത്തിയ യുഎസ് ജ്യോതിശാസ്ത്രജ്ഞൻ ഇ. ഇ. ബർണാഡ് കണ്ടെത്തിയത്. നിലവിൽ വ്യാഴത്തിന് 79 ഉപഗ്രഹങ്ങൾ ഉണ്ട്.
Content Summary : Exam Guide - Today In History - 07 January