ചില ആനവണ്ടിക്കാര്യങ്ങളറിയാം, കൂടുതൽ മാർക്ക് നേടാം
തിരുവിതാംകൂർ മഹാരാജാവായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമയാണു കേരളത്തിൽ റോഡ് മാർഗമുള്ള പൊതുഗതാഗതം എന്ന ആശയത്തിനു വിത്തു പാകിയത്. ശ്രീചിത്തിരതിരുനാൾ മഹാരാജാവും കുടുംബാംഗങ്ങളും യാത്രക്കാരായ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവീസിൽ ഇ.ജി.സോൾട്ടറാണു ബസ് ഓടിച്ചത്...Kerala State Road Transport Corporation, Anavadi, PSC Rank File

∙ തിരുവിതാംകൂർ മഹാരാജാവായ ശ്രീചിത്തിര തിരുനാൾ ബാലരാമവർമയാണു കേരളത്തിൽ റോഡ് മാർഗമുള്ള പൊതുഗതാഗതം എന്ന ആശയത്തിനു വിത്തു പാകിയത്.
∙ ശ്രീചിത്തിരതിരുനാൾ മഹാരാജാവും കുടുംബാംഗങ്ങളും യാത്രക്കാരായ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവീസിൽ ഇ.ജി.സോൾട്ടറാണു ബസ് ഓടിച്ചത്.
∙ സർക്കാർ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ ബസ് സർവീസായിരുന്നു തിരുവിതാംകൂറിലേത്. തിരുവിതാംകൂർ–കന്യാകുമാരി റൂട്ടിലായിരുന്നു ആദ്യമായി ബസ് സർവീസ് ആരംഭിച്ചത്.
∙ 1938 ഫെബ്രുവരി 20 നു തമ്പാനൂരിൽനിന്നു കവടിയാറിലേക്ക് ബസ് സർവീസ് നടത്തിയതാണു തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ കന്നിയാത്ര.
∙1937 ജൂലൈ 21 നു ദിവാൻ സി.പി രാമസ്വാമി അയ്യർ ശ്രീമൂലം പ്രജാസഭയിൽ അവതരിപ്പിച്ച പദ്ധതിയിൽ നിന്നാണു തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ പിറവി.
∙ ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിലെ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്ന ഇ.ജി.സോൾട്ടർ എന്ന ബ്രിട്ടിഷുകാരനാണു തിരുവിതാംകൂർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ ആദ്യ സൂപ്രണ്ട്.
∙ ലണ്ടനിൽ നിന്നു കപ്പലിൽ എത്തിച്ച എൻജിനുകളും ഷാസിയും ഉപയോഗിച്ചു തിരുവിതാംകൂറിലെ റോഡുകൾക്കു യോജിച്ച ബസിന്റെ മാതൃക തയാറാക്കിയ വ്യക്തിയാണ് ഇ.ജി.സോൾട്ടർ.
∙1965 മാർച്ച് 15 നാണു കേരളത്തിൽ ഇന്നുകാണുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (KSRTC) രൂപംകൊണ്ടത്.
∙ ഇന്ത്യയിൽ ആദ്യമായി ബസ് റൂട്ട് ദേശസാൽക്കരിച്ചത് തിരുവിതാംകൂറിലാണ്. പയനിയർ മോട്ടോർ സർവീസ് ഓടിക്കൊണ്ടിരുന്ന നാഗർകോവിൽ റൂട്ടാണ് ആദ്യം ദേശസാൽക്കരിച്ചത്.
∙ ഇന്ത്യയിൽ സംസ്ഥാനങ്ങളിലെ റോഡ് ഗതാഗതസംവിധാനം കോർപറേഷനുകൾക്കു കീഴിലാക്കി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ആക്ട് നിലവിൽ വന്നത് 1950 ലാണ്.
∙ കേരള സംസ്ഥാനത്തിലെ ആദ്യ ഗതാഗത മന്ത്രി ടി.വി. തോമസാണ്. ആന്റണി രാജുവാണ് ഇപ്പോഴത്തെ ഗതാഗതമന്ത്രി.
Content Summary : Exam Guide - Facts about Kerala State Road Transport Corporation