ലോകത്തെ ആദ്യ ഇലക്ട്രോണിക് സ്റ്റോക്ക് എക്സ്ചേഞ്ച് ?
ബ്രിട്ടിഷ് ഇന്ത്യയിലെ വൈസ്രോയ് മേയോ പ്രഭുവിനെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഷേർ അലി വധിച്ചു. ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടിഷ് വൈസ്രോയ് ആണ് മേയോ പ്രഭു. റിച്ചഡ് സൗത്ത് വെൽ ബുർക്കെ എന്നായിരുന്നു യഥാർഥ പേര്...Exam Guide, Today In History. PSC Rank File

സ്പെഷൽ ഫോക്കസ് 1872
∙ ബ്രിട്ടിഷ് ഇന്ത്യയിലെ വൈസ്രോയ് മേയോ പ്രഭുവിനെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഷേർ അലി വധിച്ചു.
∙ ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടിഷ് വൈസ്രോയ് ആണ് മേയോ പ്രഭു. റിച്ചഡ് സൗത്ത് വെൽ ബുർക്കെ എന്നായിരുന്നു യഥാർഥ പേര്.
∙ ബ്രിട്ടിഷ് ഇന്ത്യയിൽ സാമ്പത്തിക വികേന്ദ്രീകരണത്തിനു തുടക്കം കുറിച്ച മേയോ പ്രഭുവാണ് സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 1872 ലാണ് ഇന്ത്യയിൽ ആദ്യം സെൻസസ് നടന്നത്. കൃഷിക്കും വാണിജ്യത്തിനും മേയോ പ്രഭു പ്രത്യേക വകുപ്പ് ആരംഭിച്ചു.
∙ ഇദ്ദേഹത്തിന്റെ കാലത്ത് 1871ൽ സ്ഥാപിച്ചതാണ് ലഹോറിലെ മേയോ ഹോസ്പിറ്റൽ. ഇദ്ദേഹത്തിന്റെ സ്മരണാർഥം 1875 ൽ അജ്മീറിൽ മേയോ കോളജ് സ്ഥാപിച്ചു.
ചരിത്രത്തിൽ ഇന്ന് - 8 ഫെബ്രുവരി
∙ ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ച കെ. എം. മുൻഷി അന്തരിച്ചു (1971). വനമഹോൽസവത്തിനു തുടക്കം കുറിച്ച ഇദ്ദേഹം ഇന്ത്യൻ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗമായിരുന്നു.
∙ ഇന്ത്യയുടെ മൂന്നാം രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈൻ ഹൈദരാബാദിൽ ജനിച്ചു (1897). ഗവർണറായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി. 1963 ൽ ഭാരതരത്ന ലഭിച്ചു.
∙ ലോകത്തെ ആദ്യ ഇലക്ട്രോണിക് സ്റ്റോക്ക് എക്സ്ചേഞ്ച് നാസ്ഡാക് (NASDAQ) പ്രവർത്തനം ആരംഭിച്ചു (1971). നാഷനൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റി ഡീലേഴ്സ് ആരംഭിച്ച ഇതിന്റെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
Content Summary : Exam Guide - Today In History - 8 February