ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ പഠനത്തിന്റെ ആദ്യ ദിവസം ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ’ മാറ്റി പകരം ചരക മഹർഷിയുടെ പേരിലുള്ള പ്രതിജ്ഞ (മഹർഷി ചരക് ശപഥ്) ഉൾപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചു. ഇതിന് അംഗീകാരം ഉടൻ ലഭിക്കുമെന്നാണു സൂചന. വിദ്യാർഥികൾ പഠനം പൂർത്തിയാക്കുമ്പോൾ ബിരുദദാനച്ചടങ്ങിൽ ഹിപ്പോക്രാറ്റിക് ഓത്ത്...Hippocratic Oath, Hippocrates, Charak Shapat

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ പഠനത്തിന്റെ ആദ്യ ദിവസം ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ’ (Hippocratic Oath) മാറ്റി പകരം ചരക മഹർഷിയുടെ പേരിലുള്ള പ്രതിജ്ഞ (മഹർഷി ചരക് ശപഥ്) (Charak Shapath) ഉൾപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചു. ഇതിന് അംഗീകാരം ഉടൻ ലഭിക്കുമെന്നാണു സൂചന. വിദ്യാർഥികൾ പഠനം പൂർത്തിയാക്കുമ്പോൾ ബിരുദദാനച്ചടങ്ങിൽ ഹിപ്പോക്രാറ്റിക് ഓത്ത് (ഹിപ്പോക്രാറ്റിന്റെ പ്രതിജ്ഞ) സ്വീകരിക്കുന്നതാണ് പതിവ്. പഠനത്തിന്റെ ആരംഭത്തിൽ വെളുത്ത കോട്ട് നൽകുന്ന ചടങ്ങിലും (വൈറ്റ് കോട്ട് സെറിമണി) ഈ പ്രതിജ്ഞ ചൊല്ലാറുണ്ട്. 

Photo Credit : Rusty426 / Shutterstock.com

ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവ്

ADVERTISEMENT

ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവായി ലോകം വാഴ്‌ത്തുന്നത് ഹിപ്പോക്രാറ്റസിനെയാണ്. പുരാതന ഗ്രീസിലെ കോസ് ദ്വീപിൽ ജനനം, ബിസി 377ൽ മരണം. വൈദ്യശാസ്‌ത്രരംഗത്തെ കുതിപ്പിനാണ് ലോകം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കാലത്തിന്റെ കുത്തൊഴുക്കിൽ ചികിൽസാരീതികളും സമ്പ്രദായങ്ങളും മരുന്നുകളുമൊക്കെ മാറിയെങ്കിലും നൂറ്റാണ്ടുകൾക്കുമുൻപ് ഹിപ്പോക്രാറ്റസ് കണ്ടെത്തിയ അടിസ്‌ഥാനതത്വങ്ങൾക്ക് ഇന്നും മാറ്റമില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ വൈദ്യശാസ്‌ത്രത്തിന്റെ പിതാവായി ഇന്നും അംഗീകരിക്കുന്നത്.

ഇരുപതു നൂറ്റാണ്ടു മുൻപ് ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തെയോ ആഹാരരീതിയെയോ ഇഷ്‌ടഭക്ഷണത്തെയോ കുറിച്ച് ആധികാരിക രേഖകളൊന്നുമില്ല. സമകാലികനായ പ്ലാറ്റോയുടെ പരാമർശങ്ങളിൽനിന്നാണ് ഹിപ്പോക്രാറ്റസിനെക്കുറിച്ച് ലോകം കൂടുതൽ അറിയുന്നത്. ഭിഷഗ്വരൻ എന്നതിലുപരി നല്ലൊരു സഞ്ചാരി കൂടിയായിരുന്നു അദ്ദേഹം. ഈ യാത്രയിൽ ഒട്ടേറെ രോഗികളെ സുഖപ്പെടുത്തിയതായി പറയപ്പെടുന്നു. 

ADVERTISEMENT

ഭക്ഷണരീതിയിലെ പൊരുത്തക്കേടുകളും പരിസ്‌ഥിതി ഘടകങ്ങളും ജീവിതസാഹചര്യങ്ങളുമാണ് രോഗങ്ങളുടെ പ്രധാന കാരണക്കാർ. ആരോഗ്യത്തിന്റെ രഹസ്യം നല്ല ഭക്ഷണം തന്നെ എന്ന് ഹിപ്പോക്രാറ്റസിന്റെ വാക്കുകളിൽനിന്ന് വ്യക്‌തമാണ്. ബിസി 431യിൽ അദ്ദേഹം ലോകത്തിനു നൽകിയ സന്ദേശം ഇന്നും പ്രസക്‌തമാണ്- ആഹാരമാവട്ടെ നിങ്ങളുടെ മരുന്ന്, മരുന്ന് ആഹാരവും. ഹെൽത്ത് ഫിറ്റ്‌നസിന്റെ ഇക്കാലത്ത് അദ്ദേഹം നടപ്പിനെപ്പറ്റി പറഞ്ഞിട്ടുള്ളതും ഏറെ പ്രസക്‌തമാണ്- നടത്തം മനുഷ്യന് ഏറ്റവും നല്ല മരുന്നാണ്. നല്ല ഭക്ഷണവും വ്യായാമവും ശരീരത്തിന് നൽകാനായാൽ ആരോഗ്യസംരക്ഷണം പൂർണമായി. എന്ത് അധികമായാലും അത് പ്രകൃതിക്ക് എതിരാകും, അത് രോഗാവസ്‌ഥയിലേക്ക് നയിക്കും. ശരീരത്തിന് താങ്ങാൻ കഴിയാത്ത അമിതഭക്ഷണവും പ്രകൃതിവിരുദ്ധമായ ആഹാരവുമൊക്കെ പല മാരക രോഗങ്ങൾക്കും കാരണമാകുന്നത് എന്നും അദ്ദേഹം കണ്ടെത്തിയിരുന്നു

Photo Credit : Anton Pronin / Shutterstock.com

ഹിപ്പോക്രാറ്റിക് പ്രതിജ്ഞ

ADVERTISEMENT

‘‘ഞാൻ കൈക്കൊള്ളുന്ന ചികിത്സാവിധികൾ അങ്ങേയറ്റം എന്റെ ബുദ്ധിക്കും ശക്തിക്കും കഴിയുന്ന വിധത്തിലും രോഗിയുടെ ഗുണത്തിനുവേണ്ടിയുള്ളതും ആയിരിക്കും. തെറ്റായ ഉദ്ദേശ്യത്തെ മുൻനിർത്തിയോ രോഗിക്കു ഹാനികരമായോ ഞാൻ ഒന്നും ചെയ്യില്ല, എന്നോട് ആവശ്യപ്പെട്ടാൽതന്നെയും മാരകമായ ഔഷധം ആർക്കെങ്കിലും കൊടുക്കുകയോ അങ്ങനെയുള്ള ഉപദേശം നൽകുകയോ ചെയ്യില്ല; ഞാൻ ഏതെങ്കിലും വീട്ടിൽ പ്രവേശിക്കുന്നത്, അറിഞ്ഞുകൊണ്ട് യാതൊരുവിധമായ കുറ്റകൃത്യമോ അഴിമതിയോ പ്രത്യേകിച്ച് സ്വതന്ത്രരോ പരതന്ത്രരോ ആയ സ്ത്രീപുരുഷന്മാരുടെ വശീകരണമോ ചെയ്യാതെ രോഗിയുടെ ഗുണത്തിനുവേണ്ടിയായിരിക്കും. ഞാൻ രോഗികളെ ചികിത്സിക്കുമ്പോഴോ അല്ലാത്തപ്പോഴോ, വെളിയിൽ സംസാരവിഷയമാകാൻ പാടില്ലാത്ത എന്തെങ്കിലും ജീവിത രഹസ്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്താൽ അവയെ മതരഹസ്യങ്ങൾ പോലെ കണക്കാക്കി ഞാൻ മൗനം ദീക്ഷിക്കുന്നതാണ്.....”

(മലയാള പരിഭാഷ – ചെങ്ങന്നൂർ ശങ്കരവാരിയർ – കടപ്പാട്:  ഡിസി ബുക്സ്)

Content Summary : Hippocratic oath may be replaced with Charak Shapath

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT