806 ജൂൺ 2 നു നിലവിൽ വന്ന ബാങ്ക് ഓഫ് കൽക്കട്ട 1809 ജൂൺ 2നു ബാങ്ക് ഓഫ് ബംഗാൾ ആയി. 1840 ഏപ്രിൽ 15നു ബാങ്ക് ഓഫ് ബോംബെയും 1843 ജൂലൈ 1നു ബാങ്ക് ഓഫ് മദ്രാസും നിലവിൽ വന്നു...State Bank of India, Exam Guide, PSC Rank File

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചരിത്രത്തിൽ 1 ജൂലൈ 1955

∙ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി.

ADVERTISEMENT

∙ 1806 ജൂൺ 2 നു നിലവിൽ വന്ന ബാങ്ക് ഓഫ് കൽക്കട്ട 1809 ജൂൺ 2നു ബാങ്ക് ഓഫ് ബംഗാൾ ആയി. 1840 ഏപ്രിൽ 15നു ബാങ്ക് ഓഫ് ബോംബെയും 1843 ജൂലൈ 1നു ബാങ്ക് ഓഫ് മദ്രാസും നിലവിൽ വന്നു.

∙ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നിവ ചേർന്നാണ് 1921 ജനുവരി 27ന് ഇംപീരിയൽ ബാങ്ക് നിലവിൽ വന്നത്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇംപീരിയൽ ബാങ്കിന് 172 ബ്രാഞ്ചും ഇരുനൂറിലധികം സബ് ഓഫിസും ഉണ്ടായിരുന്നു.

ADVERTISEMENT

∙മലയാളി ജോൺ മത്തായി ആയിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാൻ. മുംബൈ ആസ്ഥാനമായ എസ്ബിഐയുടെ ലോഗോ ഡിസൈസൻ ചെയ്തത് അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ്.

ജൂലൈ 1 വിശേഷങ്ങൾ

ADVERTISEMENT

∙ ഇന്ത്യയിൽ ഡോക്ടർമാരുടെ ദിനം. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ഡോ. ബി. സി. റോയിയുടെ ജന്മദിനവും (1882) ചരമദിനവും (1962).

∙ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകൾ രൂപീകൃതമായി (1949).

∙ ഏഷ്യയിലെ തന്നെ ആദ്യ തപാൽ സ്റ്റാംപ് ആയ സിന്ധ് ഡാക് പുറത്തിറങ്ങിയ(1852). അര അണയായിരുന്നു വില.

∙ ഇന്ത്യയിൽ ചരക്കുസേവന നികുതി (GST) നിലവിൽ വന്നു (2017). 101–ാം ഭരണഘടനാ ഭേദഗതിയിലൂടെയാണു ജിഎസ്ടി നിലവിൽ വന്നത്.

വിവരങ്ങൾക്ക് കടപ്പാട് : മലയാള മനോരമ തൊഴിൽവീഥി

Content Summary : Exam Guide - Today In History - 1 July

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT