ദക്ഷിണാഫ്രിക്കൻ യുദ്ധം, രണ്ടാം ബോയർ യുദ്ധം... ചരിത്രത്തിൽ 11 ഒക്ടോബർ 1899
ഗ്രേറ്റ് ബ്രിട്ടനും ബോയർ റിപ്പബ്ലിക്കുകളായ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കും (ട്രാൻസ്വാൾ) ഓറഞ്ച് ഫ്രീ സ്റ്റേറ്റും തമ്മിലായിരുന്നു യുദ്ധം. 1902 മേയ് 31 വരെ നീണ്ട യുദ്ധത്തിൽ ബ്രിട്ടിഷുകാർ വിജയിച്ചു...

∙ ദക്ഷിണാഫ്രിക്കൻ യുദ്ധം, രണ്ടാം സ്വാതന്ത്ര്യസമരം എന്നിങ്ങനെ അറിയപ്പെട്ട രണ്ടാം ബോയർ യുദ്ധം ആരംഭിച്ചു.
∙ ഗ്രേറ്റ് ബ്രിട്ടനും ബോയർ റിപ്പബ്ലിക്കുകളായ ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കും (ട്രാൻസ്വാൾ) ഓറഞ്ച് ഫ്രീ സ്റ്റേറ്റും തമ്മിലായിരുന്നു യുദ്ധം. 1902 മേയ് 31 വരെ നീണ്ട യുദ്ധത്തിൽ ബ്രിട്ടിഷുകാർ വിജയിച്ചു.
∙ 1880– 81 ലായിരുന്നു ഒന്നാം ബോയർ യുദ്ധം. ഒന്നാം ആംഗ്ലോ– ബോയർ യുദ്ധം. ട്രാൻസ്‌വാൾ യുദ്ധം എന്നിങ്ങനെയും ഈ യുദ്ധം അറിയപ്പെട്ടു. നെതർലൻഡ്സിൽ വേരുകളുള്ള, ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരായ കർഷകരെ വിളിച്ച പേരാണു ബോയർ.
∙ ബോയർ യുദ്ധത്തിൽ ബ്രിട്ടിഷുകാരെ സഹായിക്കാൻ ഗാന്ധിജി ആരംഭിച്ചതാണ് ഇന്ത്യൻ ആംബുലൻസ് കോർ. ബോയർ യുദ്ധത്തിലെ പ്രവർത്തനത്തിനു ബ്രിട്ടിഷുകാർ ഗാന്ധിജിക്കു കൈസർ– ഇ– ഹിന്ദ് ബഹുമതി നൽകി. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഗാന്ധിജി ഇതു തിരികെ നൽകി.
ദിനാചരണം, മറ്റു വിശേഷങ്ങൾ...
∙ രാജ്യാന്തര ബാലികാ ദിനം.
∙1545 ൽ കടലിൽ മുങ്ങിപ്പോയ ഇംഗ്ലിഷ് യുദ്ധക്കപ്പർ മേരി റോസ് 437 വർഷത്തിനുശേഷം പുറത്തെടുത്തു (1982). പോർട്സ്മൗത്തിലാണ് മേരി റോസ് മ്യൂസിയം.
∙ ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ ശിൽപി എന്നറിയപ്പെട്ട വിജയ് പി. ഭട്കർ ജനിച്ചു (1946). പരം സൂപ്പർ കംപ്യൂട്ടർ വികസിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇപ്പോൾ നാളന്ദ യൂണിവേഴ്സിറ്റി ചാൻസലർ.
Content Summary : 11 October - PSC Tips - Today In History