ദേശീയ മനുഷ്യാവകാശ കമ്മിഷൻ, വിവരാവകാശ നിയമം... ചരിത്രത്തിൽ ഒക്ടോബർ 12
1993 ഒക്ടോബർ 12ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നു. 1993 സെപ്റ്റംബർ 28നാണ് ദേശീയ മനുഷ്യാവകാശ നിയമം നിലവിൽ വന്നത്. ജസ്റ്റിസ് രംഗനാഥ് മിശ്രയായിരുന്നു കമ്മിഷന്റെ ആദ്യ ചെയർമാൻ....

∙1993 ഒക്ടോബർ 12ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നു.
∙1993 സെപ്റ്റംബർ 28നാണ് ദേശീയ മനുഷ്യാവകാശ നിയമം നിലവിൽ വന്നത്. ജസ്റ്റിസ് രംഗനാഥ് മിശ്രയായിരുന്നു കമ്മിഷന്റെ ആദ്യ ചെയർമാൻ. കമ്മിഷൻ ചെയർമാനായ ആദ്യ മലയാളി ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനാണ്.
∙ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായ ആദ്യ വനിത, ആദ്യ മലയാളി എന്നീ വിശേഷണങ്ങൾ ജസ്റ്റിസ് ഫാത്തിമ ബീവിക്കാണ്. ജസ്റ്റിസ് അരുൺ കുമാർ മിശ്രയാണു നിലവിലെ ചെയർമാൻ.
∙ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നതു ദേശീയ മനുഷ്യാവകാശ കമ്മിഷനാണ്. സർവേ ഭവന്തു സുഖിന എന്ന ശാന്തിമന്ത്രമാണു കമ്മിഷന്റെ ആപ്തവാക്യം.
ദിനാചരണം, മറ്റു വിവരങ്ങൾ
∙ലോക ആർത്രൈറ്റിസ് ദിനം.
∙ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നു(2005). 2005 ജൂൺ 15നാണു നിയമം പാർലമെന്റ് പാസാക്കിയത്.
∙കേരളത്തിൽ ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായ സി. എച്ച്. മുഹമ്മദ് കോയ അധികാരത്തിലെത്തി (1979). ഉപമുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും മന്ത്രിയും ലോക്സഭാംഗവുമായിട്ടുണ്ട്.
∙കേരള ഗവർണർ ആയിരുന്ന സുഖ്ദേവ് സിങ് കാങ് അന്തരിച്ചു (2012). ജമ്മു കാശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.
Content Summary : PSC Exam Guide - Today In History - 12 October