നെറ്റിസൺസ്... അങ്ങനെയങ്ങ് മറക്കാമോ ഒക്ടോബർ 29?
29 ഒക്ടോബർ 1958 – രാജ്യാന്തര ഇന്റർനെറ്റ് ദിനം. ഇന്റർനെറ്റിന്റെ മുൻഗാമിയായ അർപാനെറ്റിലൂടെ ആദ്യ സന്ദേശം വിജയകരമായി അയച്ചത് 1969 ൽ ഈ ദിവസമാണ്.
29 ഒക്ടോബർ 1958 – രാജ്യാന്തര ഇന്റർനെറ്റ് ദിനം. ഇന്റർനെറ്റിന്റെ മുൻഗാമിയായ അർപാനെറ്റിലൂടെ ആദ്യ സന്ദേശം വിജയകരമായി അയച്ചത് 1969 ൽ ഈ ദിവസമാണ്.
29 ഒക്ടോബർ 1958 – രാജ്യാന്തര ഇന്റർനെറ്റ് ദിനം. ഇന്റർനെറ്റിന്റെ മുൻഗാമിയായ അർപാനെറ്റിലൂടെ ആദ്യ സന്ദേശം വിജയകരമായി അയച്ചത് 1969 ൽ ഈ ദിവസമാണ്.
29 ഒക്ടോബർ 1958 – രാജ്യാന്തര ഇന്റർനെറ്റ് ദിനം. ഇന്റർനെറ്റിന്റെ മുൻഗാമിയായ അർപാനെറ്റിലൂടെ ആദ്യ സന്ദേശം വിജയകരമായി അയച്ചത് 1969 ൽ ഈ ദിവസമാണ്.
ഇന്റർനെറ്റ് ഓഫ് തിങ്സ്
എന്താണ് ഐഒടി?
∙ ഇന്റർനെറ്റ് ശൃംഖല അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയർ, ഹാർഡ്വെയർ, സെൻസർ, കണക്ടിവിറ്റി ഉൾപ്പെടെ ഒരുകൂട്ടം വസ്തുക്കളെ ഒരുമിച്ച് ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) എന്നു പറയാം. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഉപകരണങ്ങളെ ഐഒടി ഡിവൈസുകൾ എന്നു വിളിക്കുന്നു.
∙ വിവിധ ഉപകരണങ്ങളെ ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാമെന്നതാണ് ഐഒടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ഇലക്ട്രോണിക്സ് സെൻസറുകൾ, അവകളുടെ പരസ്പര ബന്ധനം എന്നിവ ഉൾക്കൊള്ളുന്ന ഭൗതിക വസ്തുക്കളുടെ ഒരു ശൃംഖല (Network) ആയി ഇതിനെ കണക്കാക്കാം.
എന്തെല്ലാം തിങ്സ്?
ഐഒടി ശൃംഖലയിൽ ചേർത്ത ഓരോ ഉപകരണത്തെയും തിങ്സ് എന്നാണ് പറയുക. ഈ ഉപകരണങ്ങളിലെ പ്രധാന ഭാഗങ്ങളാണ് ആക്ചുവേറ്റർ (actuator), സെൻസർ (sensor), കൺട്രോളർ (controller) എന്നിവ. ഉപകരണം പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡേറ്റ സെൻസർ ശേഖരിക്കും. കൺട്രോളറിന്റെ സഹായത്തോടെ ഡേറ്റ വിശകലനം ചെയ്യും. ഇന്റർനെറ്റ് ശൃംഖലയുമായി ബന്ധം സ്ഥാപിക്കുന്നതിനും കൺട്രോളർ സഹായിക്കും. വൈദ്യുതി ഇൻപുട്ടുകൾ സ്വീകരിച്ച്, അതിനെ ഒരു ഫിസിക്കൽ പ്രവർത്തനം ആക്കി മാറ്റുന്ന ഉപകരണമാണ് ആക്ചുവേറ്റർ.
ഐഒടിക്ക് പിന്നിൽ?
ബ്രിട്ടിഷുകാരനായ കെവിൻ ആഷ്ടൺ ആണ് ‘ഇന്റർനെറ്റ് ഓഫ് തിങ്സ്’ എന്ന് ആദ്യമായി ഉപയോഗിച്ചത്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെവിൻ ആഷ്ടണും ഇന്ത്യക്കാരനായ സഞ്ജയ് ശർമയും ചേർന്നു രൂപംകൊടുത്ത ‘ഓട്ടോ ഐഡിയ സെന്റർ’ എന്ന ഗവേഷണ കേന്ദ്രമാണ് ഐഒടി വികസിപ്പിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത്.
ഇന്റർനെറ്റ് നിയന്ത്രണം
∙ ഇന്റർനെറ്റ് സംവിധാനങ്ങളുടെ ഏകോപന ചുമതലയുള്ള രാജ്യാന്തര സംഘടനയാണ് ഇന്റർനെറ്റ് സൊസൈറ്റി.
∙ ഇന്റർനെറ്റ് അസൈൻഡ് നമ്പേഴ്സ് അതോറിറ്റി അഥവാ ഐഎഎൻഎ ആണ് ഐപി അഡ്രസുകൾ അനുവദിക്കുന്ന ഏജൻസി.
ഇന്റർനെറ്റ് ദിനങ്ങൾ
∙ എല്ലാ വർഷവും ഒക്ടോബർ 29 രാജ്യാന്തര ഇന്റർനെറ്റ് ദിനം (International Internet Day) ആയി ആചരിക്കുന്നു.
∙ ഫെബ്രുവരി 7 സുരക്ഷിത ഇന്റർനെറ്റ് ദിനം (Safer Internet Day) ആയി ആചരിക്കുന്നു.
ഡൊമൈൻ എന്ന നാമം
ഓരോ വെബ്സൈറ്റും ബ്രൗസ് ചെയ്യുന്നതിന് ഏറെ ഐപി വിലാസങ്ങൾ ആവശ്യമായി വരും. ഈ ഐപി വിലാസങ്ങൾ എല്ലാം ഓർത്തിരിക്കുക എളുപ്പമല്ല. അതുകൊണ്ട് ഐപി വിലാസങ്ങളെ ഓർക്കാൻ എളുപ്പമുള്ള പേരുകളായി ബന്ധപ്പെടുത്തിയെടുക്കുന്നുണ്ട്. അങ്ങനെ ഉണ്ടാക്കുന്ന പേരുകളെ ഡൊമൈൻ നെയിംസ് എന്നു പറയുന്നു. ഒരു വെബ്സൈറ്റിന്റെ ഡൊമൈൻ നാമം അറിഞ്ഞിരുന്നാൽ ഐപി വിലാസം കണ്ടെത്താൻ സാധിക്കും.
ഐപിവി ആറാമൻ
∙ ഐപിവി 6 അഥവാ ഇന്റർനെറ്റ് പ്രോട്ടോക്കോൾ വേർഷൻ ആറ് എന്ന സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ ഐപി അഡ്രസുകൾ നൽകുന്നത്.
∙ ഒരു ലക്ഷം കോടി ഐപി അഡ്രസുകൾ നൽകാൻ ശേഷിയുള്ളതാണ് ഐപിവി 6 സംവിധാനം.
ഐപി എന്ന വിലാസം
ഒരു കംപ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഉപകരണങ്ങൾക്കു പരസ്പരം തിരിച്ചറിയുന്നതിനും ആശയവിനിമയം നടത്തുന്നതിനും അവയുടേതു മാത്രമായ ഒരു വിലാസം ആവശ്യമുണ്ട്. ആ ശൃംഖലയിൽ മറ്റൊന്നിനും ഇല്ലാത്തത് (Unique) ആയിരിക്കണം ആ വിലാസം. വ്യക്തികളുടെ മേൽവിലാസങ്ങൾ, ആധാർ നമ്പറുകൾ, വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പറുകൾ, ഫോൺ നമ്പറുകൾ, ഇ–മെയിൽ വിലാസങ്ങൾ തുടങ്ങിയവയൊക്കെ ഓരോന്നും വ്യത്യസ്തമാണല്ലോ. ഇത്തരത്തിൽ കംപ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഉപകരണങ്ങൾക്ക് നൽകുന്ന വിലാസമാണ് 'ഇന്റർനെറ്റ് പ്രോട്ടോക്കോൾ അഡ്രസ്’ (IP address) അഥവാ ഐപി അഡ്രസ്. സംഖ്യകളുടെ നിശ്ചിത എണ്ണം കൂട്ടങ്ങൾ ഉപയോഗിച്ച് നൽകുന്ന രീതിയാണ് ഐപി അഡ്രസ് നൽകുന്നതിനു സ്വീകരിച്ചിരിക്കുന്നത്.
മറ്റ് പ്രധാന സംഭവങ്ങൾ
∙ ഭരണകൂട സമ്മർദത്തെ തുടർന്നു റഷ്യൻ സാഹിത്യകാരൻ ബോറിസ് പാസ്റ്റർനാക് സാഹിത്യ നൊബേൽ സമ്മാനം നിരസിച്ചു.
∙ഡോക്ടർ ഷിവാഗോ എന്ന മാസ്റ്റർപീസ് കൃതിയുടെ രചയിതാവായ പാസ്റ്റർനാക്കിന്, സമകാലിക കവിതാരചനയിലും റഷ്യൻ ഇതിഹാസത്തിലുമുള്ള സംഭാവനകൾക്ക് 1958 ഒക്ടോബർ 23 നാണു നൊബേൽ പ്രഖ്യാപിച്ചത്.
∙ഫ്രഞ്ച് തത്വചിന്തകനും നോവലിസ്റ്റും നാടകകൃത്തുമായ ജീൻ പോൾ സാർത്ര് 1964ൽ സാഹിത്യ നൊബേൽ നിരസിച്ചിരുന്നു. 1973 ലെ സമാധാന നൊബേൽ പങ്കിട്ടതു ഹെൻറി കിസിഞ്ജറും ലേ ഡക്തോയും ചേർന്നായിരുന്നു. പക്ഷേ, വിയ്റ്റ്‌നാംകാരനായ ലേ ഡെക്തോ നൊബേൽ നിരസിച്ചു.
∙സ്വീഡിഷ് അക്കാദമി സെക്രട്ടറിയായിരിക്കെ 1918 ൽ ലഭിച്ച സാഹിത്യ നൊബേൽ എറിക് ആക്സൽ കാൾഫെറ്റ് നിരസിച്ചിരുന്നു. എന്നാൽ, 1931 ൽ ഇതേ സമ്മാനം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിനു ലഭിച്ചു.
∙ ഒളിംപിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബോക്സർ വിജേന്ദർ സിങ് ജനിച്ചു(1985). 2008 ബെയ്ജിങ് ഒളിംപിക്സിൽ വെങ്കല മെഡലാണു നേടിയത്.
∙തിരുവനന്തപുരത്ത് ആദ്യ വിമാനമിറങ്ങി (1935). മുംബൈയിൽ നിന്നെത്തിയ ടാറ്റ എയർലൈൻസിന്റെ ഡിഎച്ച് ഫോക്സ്മോത്ത് വിമാനമാണ് ഇറങ്ങിയത്.
Content Summary : Exam Guide - PSC Tips - Today in history - 29 October