ശിലകളുടെ അടിസ്ഥാന വസ്തുതകളിലൂടെ
ശിലകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണു പെട്രോളജി. ‘പാറ’ എന്ന അർഥം വരുന്ന ‘പെട്ര’ എന്ന വാക്കിൽ നിന്നാണു പെട്രോളജി എന്ന പദത്തിന്റെ പിറവി
ശിലകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണു പെട്രോളജി. ‘പാറ’ എന്ന അർഥം വരുന്ന ‘പെട്ര’ എന്ന വാക്കിൽ നിന്നാണു പെട്രോളജി എന്ന പദത്തിന്റെ പിറവി
ശിലകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണു പെട്രോളജി. ‘പാറ’ എന്ന അർഥം വരുന്ന ‘പെട്ര’ എന്ന വാക്കിൽ നിന്നാണു പെട്രോളജി എന്ന പദത്തിന്റെ പിറവി
നിയതമായ രാസഘടന ഇല്ലാത്ത ഒന്നോ അതിൽ കൂടുതലോ ധാതുക്കളുടേയോ ധാതു സമാന പദാർഥങ്ങളുടേയോ പ്രകൃത്യാ ഉള്ള സഞ്ചയത്തെയാണു ശില എന്നു വിളിക്കുന്നത്. ഭൗമ നിർമാണ പദാർഥങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതെന്ന് അവകാശപ്പെടാവുന്ന ഒന്നാണ് ശിലകൾ. ശിലകൾ കൊണ്ടു നിർമിക്കപെട്ടതിനാലാണ് ശിലാമണ്ഡലത്തിന് ആ പേരു ലഭിച്ചത്.
പെട്രോളജി
ശിലകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണു പെട്രോളജി. ‘പാറ’ എന്ന അർഥം വരുന്ന ‘പെട്ര’ എന്ന വാക്കിൽ നിന്നാണു പെട്രോളജി എന്ന പദത്തിന്റെ പിറവി.
ശിലാവൈവിധ്യം
വ്യത്യസ്ത നിറത്തിലും കാഠിന്യത്തിലുമുള്ള ശിലകൾ കാണാൻ സാധിക്കും. അവയിലടങ്ങിയിട്ടുള്ള ധാതുക്കളാണ് ശിലകളിലെ ഈ വൈവിധ്യത്തിന് നിദാനം. രൂപം കൊള്ളുന്ന പ്രക്രിയയുടെ അടിസ്ഥാനത്തിൽ ശിലകളെ 3 ആയി തിരിച്ചിരിക്കുന്നു. ആഗ്നേയ ശിലകള്‍, അവസാദ ശിലകൾ, കായാന്തരിത ശിലകൾ എന്നിവയാണവ.
അന്തർജന്യം ബാഹ്യജന്യം
ഭൗമാന്തർഭാഗത്തെ പ്രവർത്തന ഫലമായുണ്ടാകുന്ന ശിലകളെ അന്തർജന്യ ശിലകളെന്നും ഭൗമോപരിതലപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ശിലകളെ ബാഹ്യജന്യ ശിലകളെന്നും പറയാം. ആഗ്നേയ ശിലകളും കായാന്തരിത ശിലകളും അന്തർജന്യ ശിലകളും അവസാദ ശിലകൾ ബാഹ്യജന്യ ശിലകൾക്കും ഉദാഹരണമാണ്.
ആഗ്നേയ ശിലകൾ
ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ഉരുകിയ ശിലാദ്രവം ഭൗമോപരിതലത്തിലോ ഭൂവൽക്കത്തിനുള്ളിലോ തണുത്തുറഞ്ഞ് രൂപപ്പെടുന്ന ശിലകളാണ് ആഗ്നേയശിലകൾ.
പ്രാഥമിക ശിലകൾ
മറ്റെല്ലാ ശിലകളും ആഗ്നേയ ശിലകൾക്ക് രൂപമാറ്റം സംഭവിച്ച് രൂപം കൊള്ളുന്നതിനാൽ ആഗ്നേയ ശിലകൾ പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നു. ഭൗമോപരിതലത്തിൽ ആദ്യമുണ്ടായതും ഭൂമിയെ നൈസര്‍ഗിക ഘടകങ്ങളിൽ നിന്നു രൂപപ്പെടുത്തുന്നതുമായ ശിലകളെന്നാണ് ആഗ്നേയ ശിലകളെ വിശേഷിപ്പിക്കുന്നത്.
രൂപീകരണം
അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് പുറത്തേയ്ക്കു വരുന്ന ഉരുകിയ ശിലാദ്രാവകം ഭൂതലത്തിനടിയിൽ തന്നെ ഖനീഭവിച്ച് ആഗ്നേയ ശിലകളായി മാറാം. കൂടാതെ, ഭൗമോപരിതലത്തിൽ ഒഴുകിയെത്തിയ ലാവ തണുത്തുറഞ്ഞും ആഗ്നേയശിലകൾ രൂപം കൊള്ളാം.
ആഗ്നേയം 2 തരം
ആഗ്നേയ ശിലകൾ സാധാരണയായി 2 തരത്തിൽ കാണപ്പെടുന്നു. ഭൗമാന്തര ഭാഗങ്ങളിൽ കാണപ്പെടുന്നവയെ ആന്തരാഗ്നേയ ശിലകൾ എന്നും ഭൗമോപരിതലത്തിൽ കാണപ്പെടുന്നവയെ ബാഹ്യഗ്നേയ ശിലകൾ എന്നും വിളിക്കുന്നു.
ബാഹ്യാഗ്നേയം
മാഗ്മയുടെ ബാഹ്യാഗ്നേയ രൂപത്തിനാണു ലാവ എന്നു പറയുന്നത്. ലാവയുടെ സ്വഭാവത്തെ നിർണയിക്കുന്ന മുഖ്യഘടകമായ അവയിലെ ലാസഘടകങ്ങളുടെ അടിസ്ഥാനത്തിൽ ലാവയെ മൂന്നായി തിരിച്ചിരിക്കുന്നു. സിലിക്ക മുഖ്യ ഘടകമായി വരുന്ന ഫെൽസിക് ലാവ, മഗ്നീഷ്യവും ഇരുമ്പും മുഖ്യ ഘടകമായി വരുന്ന മാഫിക് ലാവ, സിലിക്ക, അലുമിനിയം എന്നിവ താരതമ്യേന കുറവും ഇരുമ്പ്, മഗ്നീഷ്യം എന്നിവ കൂടുതലായും കാണപ്പെടുന്ന ആൻഡിസിറ്റിക് ലാവ എന്നിവയാണവ.
ആന്തരാഗ്നേയം
ഒരു പ്രദേശത്തു സാധാരണയായി കണ്ടുവരുന്ന പാറയിലേക്കു സന്നിവേശിക്കപ്പെട്ട മാഗ്മയാണ് ആന്തരാഗ്നേയ ശിലകളായി രൂപപ്പെടുന്നത്. ലാക്കോലിത്തുകൾ, ലോപോലിത്തുകൾ, ഫാക്കോലിത്തുകൾ, സില്ലുകളും ഡൈക്കുകളും ബാത്തോലിത്തുകൾ തുടങ്ങിയവയാണു പ്രധാനപ്പെട്ട ആന്തരാഗ്നേയ ശിലാരൂപങ്ങൾ.
ആഗ്നേയ വൈവിധ്യം
ആഗ്നേയ ശിലകളെ വോൾക്കാനിക് ശിലകൾ, പ്ലൂട്ടോണിക് ശിലകൾ, ഹിപബിസ്സൽ എന്നിങ്ങനെയും തരം തിരിച്ചിട്ടുണ്ട്. ബാഹ്യാഗ്നേയ ശിലകളെല്ലാം വോൾക്കാനിക് ഗണത്തിലുള്ളവയാണ്. അഗ്നിപർവത ജന്യമായി തണുത്തുറഞ്ഞുണ്ടായ ശിലകളാണ് വോൾക്കാനിക് ശിലകൾ. ആന്തരാഗ്നേയ ശിലകളിൽ ഏറ്റവും ആഴത്തിൽ ഉണ്ടാകുന്നവയാണ് പ്ലൂട്ടോണിക് ശിലകൾ. വളരെ സാവധാനത്തിൽ തണുത്തുറഞ്ഞാണ് ഇവ രൂപപ്പെടുക. ആന്തരാഗ്നേയ ശിലാഗണത്തിൽപ്പെട്ട ഹിപബിസ്സൽ ശിലകൾക്ക് ഉദാഹരണമാണ് ഡോളറൈറ്റ്.
വിശേഷണങ്ങൾ
പിതൃശില, അടിസ്ഥാന ശില, ശിലകളുടെ മാതാവ്, ഫോസിലുകൾ ഇല്ലാത്ത ശില, ലോഹ അയിരുകളുടെ മുഖ്യ ഉറവിടമായ ശില തുടങ്ങിയവ ആഗ്നേയ ശിലകളുടെ വിശേഷണങ്ങളാണ്.
ഉദാഹരണങ്ങൾ
സർവസാധാരണയായി കാണപ്പെടുന്ന ആഗ്നേയ ശിലയാണ് ഗ്രാനൈറ്റ്. ഗ്രാനൈറ്റിന്റെ വോൾക്കാനിക് തുല്യ ശിലയാണു റയോലൈറ്റ്. ഗ്രാനൈറ്റിനു സമാനമായ പ്ലൂട്ടോണിക് ശിലയാണു ഗ്രാനോഡയറൈറ്റ്. ബസാൾട്ട്, ഡയറൈറ്റ്, സയനൈറ്റ്, ഡോളറൈറ്റ് തുടങ്ങിയവയും ആഗ്നേയ ശിലകൾക്ക് ഉദാഹരണങ്ങളാണ്.
കായാന്തരിത ശിലകൾ
ഉയർന്ന മർദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റങ്ങൾക്കു വിധേയമായി രൂപപ്പെടുന്നവയാണു കായാന്തരിത ശിലകൾ. േകരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശിലകളാണിത്. ഏതെങ്കിലും ഒരു വസ്തുവിനു രൂപസ്വഭാവ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയാണു കായാന്തരീകരണം.
∙ഒരു ശിലയിൽ വ്യവസ്ഥാപിതമായില്ലാത്ത ഒരു ധാതു പ്രത്യക്ഷപ്പെടുന്നതോടു കൂടിയാണ് ആ ശിലയ്ക്കു കായാന്തരീകരണം സംഭവിച്ചുവെന്നു പറയുക. ഒരു അവസാദ ശിലയിൽ പരൽ രൂപത്തിലുള്ള എപ്പിഡോട്ട്, മസ്കവൈറ്റ് എന്നീ ധാതുക്കളുടെ സാന്നിധ്യം കണ്ടാൽ അതിനു കായാന്തരീകരണം സംഭവിച്ചു തുടങ്ങിയെന്നു മനസ്സിലാക്കാം.
∙താപം, മർദം, രാസദ്രവങ്ങൾ എന്നിവയാണു കായാന്തരീകരണത്തിനുള്ള മുഖ്യ ഘടകങ്ങൾ. കായാന്തരീകരണത്തിനുള്ള മുഖ്യ കാരണങ്ങളെ അടിസ്ഥാനത്തിൽ താപീയ കായാന്തരീകരണം, സമ്മർദ കായാന്തരീകരണം, താപ–സമ്മർദ കായാന്തരീകരണം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
∙സ്ലേറ്റ്, മാർബിൾ, ഷിസ്റ്റ്, ഫില്ലൈറ്റ്, ചാർണക്കൈറ്റ്, കോണ്ടലൈറ്റ് തുടങ്ങിയവ കായാന്തരിത ശിലകളാണ്.
അവസാദ ശിലകൾ
കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിയുകയും ഈ അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ പാളികളായി നിക്ഷേപിക്കപ്പെടുകയും പിന്നീട് അവ ഉറച്ചു വിവിധതരം ശിലകളായി മാറുകയും ചെയ്യുന്നതാണ് അവസാദ ശിലകൾ. പാളികളായി കാണപ്പെടുന്നതിനാൽ ഇവയെ അടുക്കു ശിലകൾ എന്നും വിളിക്കും. പാളികളായി രൂപപ്പെടുന്ന അവസാദ ശിലകൾ ഭാരവും കാഠിന്യവും കുറവായ ശിലകളാണ്. ജലകൃത ശിലകൾ സ്തരിത ശിലകൾ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു.
∙നദികൾ, കാറ്റ്, ഹിമാനി തുടങ്ങിയ പ്രകൃതി ശക്തികളുടെ രാസപരവും ഭൗതികവുമായ പ്രവർത്തനങ്ങളുടെ ഫലമായാണു ഭൗമോപരിതലത്തിലുള്ള ശിലകൾ അപക്ഷയം സംഭവിച്ച് അവസാദങ്ങളായി മാറുന്നത്, സാധാരണ താപ–മർദ സാഹചര്യങ്ങളിൽ ദൃഢീകരിക്കപ്പെട്ട് ഇവ പിന്നീടു അവസാദ ശിലകളാകുന്നു.
∙അവസാദീകരണ പ്രക്രിയകളെ പൊതുവിൽ ശിലാപക്ഷയം, ട്രാൻസ്പോർട്ടേഷൻ, നിക്ഷേപിക്കൽ, ശിലാവൽക്കരണവും ഡയാജനെസിസും എന്നിങ്ങനെ നാലു ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
∙ദ്രാവകങ്ങളാൽ വഹിതമായ സിലിക്കേറ്റ് ധാതുക്കളും ശിലാശകലങ്ങളാലും നിർമിതമായ ശിലകളാണു ശകലീയ അവസാദ ശിലകൾ.
∙രാസികമായ വിഘടനത്തിന്റെ ഫലമായുണ്ടാകുന്ന ധാതുക്കൾ ഒന്നിച്ചു ചേർന്നു ശിലകളായി മാറുന്നതാണു രാസ അവസാദ ശിലകൾ.
∙ഫോസിലുകൾ കാണപ്പെടുന്ന ശിലകളായ അവസാദ ശിലയിലാണ് പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്നത്.
∙മണൽക്കല്ല് (ക്വാട്സ്, സാൻഡ് സ്റ്റോൺ, ഫെൽ സ്പാർത്തിക് സാൻഡ് സ്റ്റോൺ, ലിത്തിക് സാൻഡ് സ്റ്റോൺ), ചുണ്ണാമ്പു കല്ല് എന്നിവ അവസാദ ശിലകളാണ്.
English Summary : Study on Rocks, Exam guide