പാലിയം സത്യഗ്രഹത്തിലെ രക്തസാക്ഷി?
കേരളചരിത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. എസ്‌സിഇആർടിയുടെ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾക്കു പുറമേ, എ.ശ്രീധരമേനോന്റെ കേരളചരിത്രം, പിഎസ്‌സി ബുള്ളറ്റിൻ എന്നിവയെയും പഠനത്തിന് ആശ്രയിക്കാം. ചില മാതൃകാചോദ്യങ്ങൾ:- 1. പാലിയം സത്യഗ്രഹത്തിലെ രക്തസാക്ഷി? A.

കേരളചരിത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. എസ്‌സിഇആർടിയുടെ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾക്കു പുറമേ, എ.ശ്രീധരമേനോന്റെ കേരളചരിത്രം, പിഎസ്‌സി ബുള്ളറ്റിൻ എന്നിവയെയും പഠനത്തിന് ആശ്രയിക്കാം. ചില മാതൃകാചോദ്യങ്ങൾ:-
Read Also : പിഎസ്‌സിയ്ക്ക് പഠിക്കുകയാണോ?; ഉറപ്പായും വരും ഈ ചോദ്യങ്ങൾ
1. പാലിയം സത്യഗ്രഹത്തിലെ രക്തസാക്ഷി?
A. മൊയ്യാരത്ത് ശങ്കരൻ
B. ടി.കെ.മാധവൻ
C. എ.ജി.വേലായുധൻ
D. കെ.കേളപ്പൻ
2. 1920ൽ നടന്ന അവസാനത്തെ മലബാർ കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്
A. മഞ്ചേരി
B. വടകര
C. തലശ്ശേരി
D. കോഴിക്കോട്
3. ചേരുംപടി ചേർക്കുക
(1) പാലിയം സത്യഗ്രഹം
(2) കരിവെള്ളൂർ സമരം
(3) തോൽവിറക് സമരം
(4) കല്ലുമാല സമരം
a. കൊല്ലം
b. കാസർകോട്
c. കണ്ണൂർ
d. എറണാകുളം
A. 1-a, 2-b, 3-c, 4-d
B. 1-b, 2-a, 3-c, 4-d
C. 1-d, 2-c, 3-b, 4-a
D. 1-d, 2-b, 3-a, 4-c
4. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി
A. സ്വാതി തിരുനാൾ
B. ശ്രീചിത്തിര തിരുനാൾ
C. വിശാഖം തിരുനാൾ
D. സേതു ലക്ഷ്മിഭായ്
5. വൈക്കം സത്യഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?
A. 597 B. 600
C. 603 D. 608
6. തിരുവിതാംകൂറിന്റെ മാഗ്‌ന കാർട്ട എന്നറിയപ്പെടുന്നത്
A. മലയാളി മെമ്മോറിയൽ
B. കുണ്ടറ വിളംബരം
C. ക്ഷേത്രപ്രവേശന വിളംബരം
D. പണ്ടാരപ്പാട്ട വിളംബരം
7. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടിഷ് ഉദ്യോഗസ്ഥൻ
A. ടി.എച്ച്.ബേബർ
B. ഹിച്ച്കോക്ക്
C. ഗിഫോർഡ്
D. സാൻഡേഴ്സൺ
8. ചുവടെ നൽകിയിരിക്കുന്ന സംഭവങ്ങളെ കാലഗണനാ ക്രമത്തിൽ എഴുതുക
(1) കുറിച്യർ കലാപം
(2) കുണ്ടറ വിളംബരം
(3) പണ്ടാരപ്പാട്ട വിളംബരം
(4) ശ്രീരംഗപട്ടണം ഉടമ്പടി
A. 4-2-1-3
B. 4-1-2-3
C. 2-1-4-3
D. 2-3-1-4
9. സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന പ്രമേയം അവതരിപ്പിക്കപ്പെട്ട 1928ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതാര്?
A. ടി.പ്രകാശം
B. ജവാഹർലാൽ നെഹ്റു
C. കെ.കേളപ്പൻ
D. ആനി ബസന്റ്
10. താഴെ കൊടുത്തിട്ടുള്ളവയിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നടന്ന സംഭവമേത്?
A. മൊറാഴ സമരം
B. നിവർത്തന പ്രക്ഷോഭം
C. കീഴരിയൂർ ബോംബ് കേസ്
D. കയ്യൂർ സമരം
ഉത്തരങ്ങൾ
1C, 2A, 3C, 4B, 5C, 6D, 7C, 8A, 9B, 10C
Content Summary : Psc tips By Mansoor Ali Kappungal