‘അവന്റെ ഒരു ടൈം’ എന്ന് ചിലപ്പോഴെങ്കിലും അസൂയപ്പെട്ടിട്ടില്ലേ?; കാരണമിതാണ്
കണ്ണുചിമ്മിത്തുറക്കുന്ന നേരംകൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസ് ചാർത്തിക്കിട്ടിയ ചിലരെക്കണ്ട് ‘അവന്റെ ഒരു ടൈം’ എന്ന് ചിലപ്പോഴെങ്കിലും അസൂയപ്പെട്ടിട്ടില്ലേ?. ഒരേ കണ്ടന്റുകൾ പബ്ലിക് പ്ലാറ്റ്ഫോമിൽ പലരും അപ്‌ലോഡ് ചെയ്യുമ്പോൾ അതിൽ ചിലതു മാത്രം വൈറലാകുന്നതു കണ്ട് കണ്ണുതള്ളിയിട്ടില്ലേ?

കണ്ണുചിമ്മിത്തുറക്കുന്ന നേരംകൊണ്ട് സെലിബ്രിറ്റി സ്റ്റാറ്റസ് ചാർത്തിക്കിട്ടിയ ചിലരെക്കണ്ട് ‘അവന്റെ ഒരു ടൈം’ എന്ന് ചിലപ്പോഴെങ്കിലും അസൂയപ്പെട്ടിട്ടില്ലേ?. ഒരേ കണ്ടന്റുകൾ പബ്ലിക് പ്ലാറ്റ്ഫോമിൽ പലരും അപ്‌ലോഡ് ചെയ്യുമ്പോൾ അതിൽ ചിലതു മാത്രം വൈറലാകുന്നതു കണ്ട് കണ്ണുതള്ളിയിട്ടില്ലേ?. പലപ്പോഴും അത്തരം കണ്ടന്റുകൾ തരംഗമാകുന്നത് ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടു മാത്രമാവില്ല. വിഡിയോ അല്ലെങ്കിൽ കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് അവർ ഉപയോഗിച്ച മൂന്ന് മാന്ത്രിക വാക്കുകളായിരുന്നു അതിനു പിന്നിൽ. SEO എന്ന ചുരുക്കപ്പേരുള്ള ആ സൂപ്പർ വേഡ്സിന്റെ കരുത്തു തിരിച്ചറിഞ്ഞവരാണ് ഇന്ന് യുട്യൂബ് വിഡിയോസിലൂടെയും റീൽസിലൂടെയും നിറയെ പണം സമ്പാദിക്കുന്നത്. ഇഷ്ടപ്പെട്ട കാര്യം തന്നെ ജോലിയായി സ്വീകരിച്ച് അതിലൂടെ പണവും പ്രശസ്തിയും നേടിയെടുത്തവരെ ഇനി അസൂയയോടെ നോക്കണ്ട. മികച്ച കണ്ടന്റുകൾ കൂടുതലാളുകളിലേക്കെത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് കരിയർ പടുത്തുയർത്താൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു പരിശീലന പരിപാടി ഒരുക്കുകയാണ് മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ.
ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് SEO എന്ന ചുരുക്കെഴുത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എന്തെങ്കിലും കാര്യത്തിൽ സംശയം തോന്നിയാൽ അതിനെക്കുറിച്ച് കൂടുതലറിയാനായി ഗൂഗിളിൽ തിരച്ചിൽ നടത്തുന്ന പതിവ് മിക്കവർക്കുമുണ്ട്. വെറുതെ ഒരു വാക്ക് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട ആയിരം വിവരങ്ങളാണ് സ്ക്രീനിൽ തെളിയുക. എന്തുകൊണ്ടാണ് കേവലം ഒരു വാക്ക് സെർച്ച് ചെയ്യുമ്പോൾ ഇത്രയധികം വിവരങ്ങൾ വിരൽത്തുമ്പിലെത്തുന്നതെന്നും ചില കണ്ടന്റുകൾ ആദ്യം തന്നെ തിരച്ചിൽ ഫലങ്ങളിൽ വരുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ? സെര്‍ച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ അഥവാ എസ്.ഇ.ഒ ആണ് അതിന് കാരണം.
സെര്‍ച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ അഥവാ എസ്.ഇ.ഒ യെപറ്റിയുള്ള അടിസ്ഥാനകാര്യങ്ങൾ, പ്രയോജനങ്ങൾ, പ്രവർത്തനരീതികൾ, വിവിധ തരം എസ്.ഇ.ഒ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയ മൂന്നു ദിവസത്തെ ലൈവ് ക്ലാസുകളാണ് മനോരമ ഹൊറൈസൺ ഒരുക്കിയിരിക്കുന്നത്. നവംബർ 23,24,25 തീയതികളിൽ വൈകിട്ട് 7 മുതൽ 8.30 വരെ ഒാൺലൈനായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിദ്യാർഥികൾക്ക് അവസരമുണ്ട്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ–സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും. എസ്.ഇ.ഒ ഏക്സ്‌പെർട്ട് സുൽഫിക്കർ കെ.എം. ആണ് ക്ലാസുകൾ നയിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി https://www.manoramahorizon.com/course/basics-of-seo/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം. 90489 91111 എന്ന നമ്പറിൽ ബന്ധപ്പെട്ടും ത്രിദിന ലൈവ് ക്ലാസിനെപ്പറ്റിയുള്ള വിശദാംശങ്ങൾ ചോദിക്കാം.
Content Summary : Manorama Horizon Online Certification Course Basics of SEO