വിജയികൾക്ക് നാൽപതിനായിരം രൂപയുടെ ക്യാഷ് പ്രൈസ്; കൊച്ചിൻ കാർണിവൽ കളറാക്കാം ക്വിസ്മൽസരത്തിൽ പങ്കെടുത്ത്
കൊച്ചി സിറ്റി പോലീസും മനോരമ ഹൊറൈസണും ചേർന്ന് കൊച്ചിൻ കാർണിവലിൽ ക്വിസ് മത്സരം നടത്തുന്നു. പ്രശസ്തമായ കൊച്ചിൻ കാർണിവലിന്റെ ഭാഗമായി മനോരമ ഹൊറൈസണും കൊച്ചി സിറ്റി പോലീസും ചേർന്ന് ‘ക്വിസ്റ്റിവൽ’എന്ന പേരിൽ ഒരു ഓപ്പൺ ക്വിസ് മത്സരം ഒരുക്കുന്നു. ഫോർട്ട് കൊച്ചി ബാസ്റ്റിൻ ബംഗ്ലാവിനു സമീപമുള്ള വാസ്കോഡഗാമ

കൊച്ചി സിറ്റി പോലീസും മനോരമ ഹൊറൈസണും ചേർന്ന് കൊച്ചിൻ കാർണിവലിൽ ക്വിസ് മത്സരം നടത്തുന്നു.
പ്രശസ്തമായ കൊച്ചിൻ കാർണിവലിന്റെ ഭാഗമായി മനോരമ ഹൊറൈസണും കൊച്ചി സിറ്റി പോലീസും ചേർന്ന് ‘ക്വിസ്റ്റിവൽ’എന്ന പേരിൽ ഒരു ഓപ്പൺ ക്വിസ് മത്സരം ഒരുക്കുന്നു. ഫോർട്ട് കൊച്ചി ബാസ്റ്റിൻ ബംഗ്ലാവിനു സമീപമുള്ള വാസ്കോഡഗാമ സ്‌ക്വയറിൽ ഡിസംബർ 28, ബുധനാഴ്ചയാണ് ക്വിസ്റ്റിവൽ അരങ്ങേറുന്നത്.
സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് രണ്ട് പേരുള്ള ടീമായി മത്സരിക്കാം. പൊതു ജനങ്ങൾക്ക് പ്രായഭേദമന്യേ പങ്കെടുക്കാം. ക്വിസ് മത്സരത്തിലെ ചോദ്യങ്ങളുടെ വിഷയങ്ങൾ കൊച്ചി, കേരളം, പോലീസ് സേനകൾ, പൊതു വിജ്ഞാനം എന്നിവയായിരിക്കും.
ഉച്ചയ്ക്ക് 1.30 ന് പ്രിലിമിനറി മത്സരം ആരംഭിക്കും. പ്രശസ്ത ക്വിസ് മാസ്റ്ററായ സ്നേഹജ് ശ്രീനിവാസിനൊപ്പം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ.പി.എസും ഫൈനലിൽ ക്വിസ് മാസ്റ്റർമാരായി എത്തുന്നു.
വിജയികൾക്ക് നാൽപതിനായിരം രൂപയോളം ക്യാഷ് പ്രൈസും ആകർഷകമായ മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് അറിവിന്റെ ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ റജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്റ്റർ ചെയ്യുവാൻ സന്ദർശിക്കൂ https://bit.ly/3Wl4n9S . കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 9048991111..
Content Summary : Open General Quiz organized by Manorama Horizon in association with Kochi City Police