സിനിമയില്‍ എന്നും പരീക്ഷണങ്ങള്‍ക്ക്‌ ഒരു മടിയും കാണിക്കാത്ത നടനാണ്‌ കമല്‍ ഹാസന്‍. കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടങ്ങളില്‍ മാത്രമല്ല കമല്‍ അഭിയനിക്കുന്ന സിനിമകളിലും ഈ നവസാങ്കേതിക വിദ്യ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ധാരാളമായി കാണാം. അടുത്തിടെ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയില്‍ എന്നും പരീക്ഷണങ്ങള്‍ക്ക്‌ ഒരു മടിയും കാണിക്കാത്ത നടനാണ്‌ കമല്‍ ഹാസന്‍. കഥാപാത്രങ്ങളുടെ പകര്‍ന്നാട്ടങ്ങളില്‍ മാത്രമല്ല കമല്‍ അഭിയനിക്കുന്ന സിനിമകളിലും ഈ നവസാങ്കേതിക വിദ്യ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ധാരാളമായി കാണാം. അടുത്തിടെ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വ്യത്യസ്‌തമായത്‌ നിർമിത ബുദ്ധിയുടെ പല അദ്‌ഭുതകരമായ ഉപയോഗങ്ങളിലൂടെ കൂടിയാണ്‌. മണ്‍മറഞ്ഞ്‌ പോയ നടന്മാരായ നെടുമുടി വേണുവിനെയും വിവേകിനെയുമെല്ലാം വീണ്ടും സ്‌ക്രീനിലെത്തിക്കാന്‍ ഇന്ത്യന്‍ 2 വില്‍ നിർമിത ബുദ്ധി ഉപയോഗിക്കപ്പെട്ടു. നാഗ്‌ അശ്വിന്‍ സംവിധാനം ചെയ്‌ത കല്‍ക്കി 2898 എഡിയെന്ന ചിത്രത്തില്‍ യാസ്‌കിന്‍ എന്ന പ്രതിനായക കഥാപാത്രമായി കമല്‍ എത്തുന്നതും ഹെവി വിഎഫ്‌എക്‌സിന്റെ സഹായത്തോടെയാണ്‌. 

എന്നാല്‍ ഇത്‌ കൊണ്ടൊന്നും സാങ്കേതിക വിദ്യയിലുള്ള കമലിന്റെ പഠനവും പരീക്ഷണങ്ങളും അവസാനിക്കുന്നില്ല. നിർമിത ബുദ്ധിയെ കുറിച്ച്‌ കൂടുതല്‍ പഠിക്കാനായി അമേരിക്കയിലേക്ക്‌ പുറപ്പെട്ടിരിക്കുകയാണ്‌ ഉലക നായകനെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അമേരിക്കയിലെ മുന്‍നിര ടെക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ 90 ദിവസത്തെ കോഴ്‌സിനാണ്‌ കമല്‍ഹാസന്‍ ചേര്‍ന്നിരിക്കുന്നത്‌. എന്നാല്‍ 45 ദിവസം കോഴ്‌സില്‍ പങ്കെടുത്ത ശേഷം തന്റെ ഇന്ത്യയിലെ ഷൂട്ടിങ്‌ തിരക്കുകളിലേക്ക്‌ താരം മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു. പുതിയ ചില പ്രോജക്ടുകളില്‍ നിർമിത ബുദ്ധി സന്നിവേശിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഇതിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ കമല്‍ ഇറങ്ങിയിരിക്കുന്നത്‌. 

ADVERTISEMENT

സാങ്കേതിക വിദ്യയോടുള്ള താത്‌പര്യത്തെ പറ്റി മുന്‍പ്‌ നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ കമല്‍ മനസ്സ്‌ തുറന്നിരുന്നു. സിനിമ തന്റെ ജീവിതമാണെന്നും താന്‍ സിനിമയില്‍ നിന്ന്‌ നേടിയ സമ്പാദ്യമെല്ലാം പല വഴികളിലൂടെ സിനിമയിലേക്ക്‌ തന്നെ പുനര്‍നിക്ഷേപിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും ചലച്ചിത്ര നിര്‍മ്മാതാവ്‌ കൂടിയായ കമല്‍ പറയുന്നു. കല്‍ക്കിയുടെയും ഇന്ത്യന്റെയും അടുത്ത ഭാഗവും മണിരത്‌നത്തിന്റെ ആക്ഷന്‍ ഡ്രാമ തഗ്‌ ലൈഫുമാണ്‌ കമലിന്റേതായി ഇനി വരാനുള്ള ചിത്രങ്ങള്‍. 

നിർമിത ബുദ്ധിയുടെ രംഗത്തെ ചില ചുവട്‌ വയ്‌പ്പുകളുമായി കമലിന്‌ പുറമേ ബോളിവുഡ്‌ താരം അനില്‍ കപൂറും  അടുത്തിടെ  വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നിർമിത  ബുദ്ധിയുടെ മേഖലയിലെ ഏറ്റവും സ്വാധീനം ചെലുത്താന്‍ കഴിയുന്ന 100 പേരുടെ പട്ടികയിലാണ്‌ അനില്‍ കപൂര്‍ ഇടം പിടിച്ചത്‌. തന്റെ ശബ്ദവും പെരുമാറ്റവും പ്രശസ്‌തമായ 'ജഖാസ്‌' ഡയലോഗും ഉള്‍പ്പെടെയുള്ളവ നിർമിത ബുദ്ധി  അധിഷ്‌ഠിത പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത്‌ തടയാന്‍ ഇവയ്‌ക്ക്‌ മേലുള്ള അവകാശം അനില്‍ കപൂര്‍ കോടതി കേസ്‌ വിധിയിലൂടെ സ്വന്തമാക്കിയിരുന്നു.

ADVERTISEMENT

ഏത്‌ പ്രായത്തിലും വേണം അപ്‌ സ്‌കിലിങ്‌ 
പുതിയ കാര്യങ്ങളും സാങ്കേതിക വിദ്യയും പഠിച്ചെടുക്കുന്നതിന്‌ പ്രായമൊരു തടസ്സമല്ലെന്ന്‌ കമല്‍ ഹാസനും അനില്‍ കപൂറുമെല്ലാം തെളിയിക്കുന്നു. ഇനിയുള്ള കാലത്ത്‌ നിരന്തരം നൈപുണ്യങ്ങള്‍ തേച്ചു മിനുക്കേണ്ടതും കാലഘട്ടത്തിന്‌ ആവശ്യമായ ശേഷികള്‍ ആര്‍ജ്ജിക്കേണ്ടതും കരിയറില്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമാണ്‌. കൂടുതല്‍ നൈപുണ്യശേഷികള്‍ ആര്‍ജ്ജിക്കാന്‍ ഏത്‌ പ്രായത്തിലുള്ളവര്‍ക്കും സാധിക്കുന്ന കോഴ്സുകൾ മനോരമ ഹൊറൈസണിലും ലഭ്യമാണ്.

Create Digital Content with AI
One Day Workshop On Digital Still Photography

English Summary:

Kamal Haasan Embraces AI: Actor Enrolls in US Course to Revolutionize Indian Cinema

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT