Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

47 വർഷം: യുവജനോത്സവ സ്മരണ പൂത്തുലഞ്ഞു പറത്തറവീട്

parathara

47 വർഷം മുൻപ് അരങ്ങേറിയ സ്കൂൾ യുവജനോത്സവത്തിന്റെ ഓർമകൾ മുല്ലയ്ക്കൽ ചർച്ച് റോഡിലെ ആലപ്പാട് പറത്തറ വീട്ടിൽ പൂത്തുലഞ്ഞുനിൽക്കുന്നു. അക്കാലത്ത് ജില്ലാ വിദ്യാഭ്യാസ ഓഫിസറായിരുന്ന മേരി സഖറിയായുടെ വീടാണിത്. കലോത്സവം മികച്ച നിലയിൽ നടത്താൻ നേതൃത്വം നൽകിയ മേരി സഖറിയയ്ക്ക് അന്നത്തെ മുഖ്യമന്ത്രി സി.അച്യുത മേനോൻ സമ്മാനിച്ച ഉപഹാരം വീടിന്റെ സ്വീകരണമുറിയിൽ പ്രത്യേകമായി സ്ഥാനം പിടിച്ചിട്ടുണ്ട്.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ജില്ലാതല മേധാവിയെന്ന നിലയിൽ മികച്ച പ്രവർത്തനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള മേരി സഖറിയ നഗരത്തിൽ പൊതുരംഗത്തും നിറസാന്നിധ്യവുമായിരുന്നു. അതുകൊണ്ടായിരുന്നു 1971ലെ 13–ാമത് സ്കൂൾ കലോത്സവത്തിന് ആലപ്പുഴ  ആതിഥ്യം നൽകിയപ്പോൾ സംഘടനാ ശക്തികൊണ്ട് വിജയിപ്പിക്കാനായത്. പിറ്റേ വർഷം വിരമിച്ച മേരി സഖറിയ 1990 ജൂൺ 20ന് മരിച്ചു.ഉപഹാരത്തിലെ ചിത്രം വരച്ചത് കലോത്സവ വേ‌ദികളിൽ ദീർഘകാലം വിധികർത്താവായിരുന്നിട്ടുള്ള പ്രശസ്ത ചിത്രകാരൻ എസ്.എൽ.ലാരിയസ് ആയിരുന്നു.