Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിപ്പിക്കുന്ന അധ്യാപകൻ വിധികർത്താവായെത്തി; കൂടിയാട്ട വേദിയിൽ സംഘർഷം

youth-protest-1-t വിധികർത്താവിനെ ചൊല്ലി കൂടിയാട്ട വേദിയിലുണ്ടായ പ്രതിഷേധം. ചിത്രം ∙ ശിവശൈലം ശരത് കുമാർ

ആലപ്പുഴ ∙ കൂടിയാട്ടം പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ മൽസരത്തിൽ വിധികർത്താവായി വന്നതിനെ തുടർന്ന് സ്കൂൾ കലോൽസവ വേദിയിൽ സംഘർഷം. മൽസരത്തിനെത്തിയ ഒരു ടീമിനെ പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ വിധികർത്താവായി വന്നതാണ് പ്രശ്നത്തിനു കാരണമായത്. ഇതേത്തുടർന്ന് പതിനഞ്ചു ടീമുകൾ മത്സരിക്കാൻ തയാറാകാതെ വേദിയിൽ കയറി പ്രതിഷേധിച്ചു.

youth-protest-2-t വിധികർത്താവിനെ ചൊല്ലി കൂടിയാട്ട വേദിയിലുണ്ടായ പ്രതിഷേധം. ചിത്രം ∙ ശിവശൈലം ശരത് കുമാർ

മത്സരാർഥികള്‍ റോഡ് ഉപരോധിക്കുവാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. ഒന്നാം വേദിയിലേയ്ക്ക് പ്രകടനവുമായി പോയ ഇവെര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും വിദ്യാർഥികളുമായി വാക്കേറ്റമുണ്ടായി.

youth-protest-3-t വിധികർത്താവിനെ ചൊല്ലി കൂടിയാട്ട വേദിയിലുണ്ടായ പ്രതിഷേധം. ചിത്രം ∙ ശിവശൈലം ശരത് കുമാർ

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

കിരീടം വരെ ധരിച്ച് കുട്ടികള്‍ മല്‍സരത്തിന് തയാറെടുത്തതിനാല്‍ ആരോപണ വിധേയനായ വിധികർത്താവിനെ മാറ്റി മല്‍സരം ഇന്നുതന്നെ നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കിരീടം ധരിച്ചു കഴിഞ്ഞാല്‍ കൂടിയാട്ടം അവതരിപ്പിക്കാതെ കിരീടം അഴിക്കരുെതന്നാണ് വിശ്വാസം. ഉച്ചക്ക് രണ്ടുമണി മുതലാണ് മത്സരം ക്രമീകരിച്ചിരുന്നത്.

youth-protest-4-t വിധികർത്താവിനെ ചൊല്ലി കൂടിയാട്ട വേദിയിലുണ്ടായ പ്രതിഷേധം. ചിത്രം ∙ ശിവശൈലം ശരത് കുമാർ

വിധികർത്താവിനുപകരം മത്സരം മാറ്റിയതാണ് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയത്. ഒടുവിൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ ആരോപണവിധേയനായ വിധികർത്താവിനെ മാറ്റി ഞായറാഴ്ച രാവിലെ 10ന് മത്സരം നടത്താമെന്ന് തീരുമാനമായി. വേദി പിന്നീട് അറിയിക്കും. മൽസരത്തിനെത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്.

സ്കൂൾ കലോത്സവ ചിത്രങ്ങൾ കാണാം