Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺമണി വേദിയോട് വിടപറയുന്നത് മാറ്റൊട്ടും കുറയ്ക്കാതെ

kanmani1–t

ആലപ്പുഴ: ഖര ഖര പ്രിയ രാഗത്തിൽ പക്കാലാ നിലബാട്ടി കീർത്തനം ചൊല്ലി കലയുടെ കൺമണി സംസ്ഥാന സ്കൂൾ കലോത്സവ വേദി കളോട് വിടചൊല്ലി.  പ്ലസ് ടു വിദ്യാർഥിനിയായ കൺമണിക്ക് പങ്കെടുക്കാവുന്ന അവസാന കലോത്സവമാണ് സ്വന്തം ജില്ലകൂടിയായ ആലപ്പുഴയിൽ നടക്കുന്നത്. ജന്മനാ വൈകല്യം ബാധിച്ചിട്ടും കലയെ ഉപാസിച്ചു ജീവിതം മുന്നോട്ടു നീക്കുന്ന കൺമണി അതിജീവനത്തിന്റെ ഉദാത്ത മാതൃക കൂടിയാണ്.

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

kanmani11-t

കഥകളി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലുമാണ് ഇത്തവണ മത്സരിച്ചത്. രണ്ടിലും എ ഗ്രേഡോടെയാണ് മടക്കം. തുടർച്ചയായി സ്കൂൾ കലോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്ന കൺമണി ചിത്രരചന, അഷ്ടപദി, ഗാനാലാപനം തുടങ്ങിയവയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 

കലോത്സവ വേദികൾക്കു പുറത്തും തന്റേതായ ഇടം കണ്ടെത്തിയ കൺമണിക്ക് കലയെ ഉപാസിച്ചു മുന്നോട്ടു പോകാനാണ് താൽപര്യം. പ്ലസ് ടുവിനു ശേഷം സംഗീത കോളജിൽ ചേർന്നു പഠിക്കാനാണ് തീരുമാനം.

ചാരുമ്മൂട് വി വി എച്ച് എസ് എസിലെ വിദ്യാർഥിനിയായ കൺമണി, മാവേലിക്കര അറന്നൂറ്റിമംഗലം അഷ്ടപദിയിൽ ശശികുമാർ - രേഖ ദമ്പതികളുടെ മകളാണ്.

സ്കൂൾ കലോത്സവ ചിത്രങ്ങൾ കാണാം