ആലപ്പുഴ ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും ഇഞ്ചോടിച്ച് പോരാട്ടം. 165 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 640 പോയിന്റുമായി കോഴിക്കോട് മുന്നിൽ. 638 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 625 പോയിന്റ് വീതം നേടി തൃശൂരും കണ്ണൂരും മൂന്നാമതുണ്ട്.
സംഘർഷഭരിതമായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസം. മലയാളം ഉപന്യാസ മത്സരത്തിന്റെ മൂല്യനിർണയത്തിനു കവിതാ വിവാദത്തിൽപ്പെട്ട ദീപാ നിശാന്ത് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതിഷേധവുമായി വിദ്യാർഥി - യുവജന സംഘടനകൾ രംഗത്ത് എത്തിയതോടെ പൊലീസ് ദീപാ നിശാന്തിനെ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിലേക്ക് മാറ്റി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം പൊലീസ് സംരക്ഷത്തിൽ മൂല്യനിർണയം നടത്തി മടങ്ങി
കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ
കൂടിയാട്ടം പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ മൽസരത്തിൽ വിധികർത്താവായി വന്നത് സ്കൂൾ കലോൽസവ വേദിയേ സംഘർഷത്തിലെത്തിച്ചു. മൽസരത്തിനെത്തിയ ഒരു ടീമിനെ പഠിപ്പിക്കുന്ന അധ്യാപകൻ തന്നെ വിധികർത്താവായി വന്നതാണ് പ്രശ്നത്തിനു കാരണമായത്. ഇതേത്തുടർന്ന് പതിനഞ്ചു ടീമുകൾ മത്സരിക്കാൻ തയാറാകാതെ വേദിയിൽ കയറി പ്രതിഷേധിച്ചു.
മത്സരാർഥികള്‍ റോഡ് ഉപരോധിക്കുവാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. ഒന്നാം വേദിയിലേയ്ക്ക് പ്രകടനവുമായി പോയ ഇവെര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും വിദ്യാർഥികളുമായി വാക്കേറ്റമുണ്ടായി.
കിരീടം വരെ ധരിച്ച് കുട്ടികള്‍ മല്‍സരത്തിന് തയാറെടുത്തതിനാല്‍ ആരോപണ വിധേയനായ വിധികർത്താവിനെ മാറ്റി മല്‍സരം ഇന്നുതന്നെ നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. കിരീടം ധരിച്ചു കഴിഞ്ഞാല്‍ കൂടിയാട്ടം അവതരിപ്പിക്കാതെ കിരീടം അഴിക്കരുെതന്നാണ് വിശ്വാസം. ഉച്ചക്ക് രണ്ടുമണി മുതലാണ് മത്സരം ക്രമീകരിച്ചിരുന്നത്.
വിധികർത്താവിനുപകരം മത്സരം മാറ്റിയതാണ് പ്രശ്നം കൂടുതൽ സങ്കീർണമാക്കിയത്. ഒടുവിൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ ആരോപണവിധേയനായ വിധികർത്താവിനെ മാറ്റി ഞായറാഴ്ച രാവിലെ 10ന് മത്സരം നടത്താമെന്ന് തീരുമാനമായി. വേദി പിന്നീട് അറിയിക്കും. മൽസരത്തിനെത്തിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്.