Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകലെയാണെങ്കിലും ആലപ്പുഴയിലാണ് അനു സിതാരയുടെ മനസ്സ്

anu-sithara അനു സൊനാ രയും അനു സിതാരയും

‘അമ്മ ഷോ’യുമായി ബന്ധപ്പെട്ട് ഇപ്പോൾ ദുബായിലാണ് നടി അനു സിതാര. പക്ഷേ, മനസ്സ് ആലപ്പുഴയിലെ സംസ്ഥാന കലോത്സവവേദിയിലും. മിനിറ്റുകളിടവിട്ട് ഇവിടേക്കു ഫോൺ ചെയ്യും. അനുജത്തി അനു സൊനാര സലാം എച്ച്എസ്എസ് വിഭാഗം കഥകളിയിലും മാപ്പിളപ്പാട്ടിനും മത്സരിക്കുന്നു. 

നൃത്ത ഇനങ്ങളിൽ തിളങ്ങിയാണ് അനു സിതാര കലോത്സവവേദികളിലും അതുവഴി സിനിമയിലും താരമായത്. ഇത്തവണ ദുബായിലിരുന്ന് ഫോൺ വഴി പ്രോത്സാഹനം. അച്ഛൻ സലാം കൽപറ്റ നാടകപ്രവർത്തകനാണ്. ചേച്ചിയെപ്പോലെ അഭിനയം അനു സൊനാരയുടെയും ലക്ഷ്യമാണ്. പ്രേതം ടു വിലൂടെ സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും പഠനം മുടങ്ങുമെന്നതിനാൽ അഭിനയിക്കാനായില്ല. കൽപറ്റ എൻഎസ്എസ് എച്ച്എസ്എസ് വിദ്യാർഥിയായ അനു സൊനാര മാപ്പിളപ്പാട്ടിൽ എ ഗ്രേഡുമായാണ് മടങ്ങുന്നത്. ‘അമ്മ ഷോ’യുമായി ബന്ധപ്പെട്ട് ഇപ്പോൾ ദുബായിലാണ് നടി അനു സിതാര. പക്ഷേ, മനസ്സ് ആലപ്പുഴയിലെ സംസ്ഥാന കലോത്സവവേദിയിലും. മിനിറ്റുകളിടവിട്ട് ഇവിടേക്കു ഫോൺ ചെയ്യും. അനുജത്തി അനു സൊനാര സലാം എച്ച്എസ്എസ് വിഭാഗം കഥകളിയിലും മാപ്പിളപ്പാട്ടിനും മത്സരിക്കുന്നു. 

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ