Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലോൽസവപോരാട്ടം അവസാന ഘട്ടത്തിലും വീറോടെ കോഴിക്കോടും പാലക്കാടും

clt-margamkali-t ആലപ്പുഴയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാർഗംകളിയിൽ എ ഗ്രേഡ് നേടിയ പ്രസന്റേഷൻ എച്ച്എസ്എസ് കോഴിക്കോട് ടീം.


ആലപ്പുഴ∙ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മൽസരങ്ങൾ അവസാന ഘത്തിലെത്തി നിൽക്കുമ്പോൾ കലാ കിരീടത്തിനായി പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. 6 മത്സരങ്ങളുടെ ഫലങ്ങൾ ബാക്കി നിൽക്കെ 905 പോയിന്റുമായി പാലക്കാട്  മുന്നിൽ. 902 പോയിന്റുമായി കോഴിക്കൊട് രണ്ടാമതും 878 പോയിന്റുമായി തൃശൂർ മൂന്നാമതുമുണ്ട്

കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ

school-youth-festival

ഇതിനകം ആകെ 239 ഇനങ്ങളിൽ 233 എണ്ണം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ ഇനങ്ങളിൽ പാലക്കാടും കണ്ണൂരുമാണ് മുന്നിലുള്ളത്. എച്ച്എസ്എസ് ജനറൽ വിഭാഗങ്ങളിൽ കോഴിക്കോട് 458 പോയിന്റുകളുമായി മുന്നിലാണ്. 456 പോയിന്റുകളുമായി പാലക്കാട് തൊട്ടു പിന്നിലുണ്ടു താനും

പ്രധാന വേദിയായ ലിയോ തേർട്ടീൻതിനു മുന്നിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത് ചെറിയ സംഘർഷത്തിനിടയാക്കി

വിധികർത്താവിനെച്ചൊല്ലി മത്സരാർഥികൾ പ്രതിഷേധിച്ചതോടെ ഇന്നലെ മാറ്റി വച്ച കൂടിയാട്ട മത്സരവും ഇന്ന് നടന്നു. റോഡ് ഉപരോധിക്കാൻ ശ്രമിച്ചതുൾപ്പടെ മത്സരാർഥികളുടെ പ്രതിഷേധം തെരുവിലേക്ക് നീണ്ടതോടെയാണ് വിധികർത്താവിനെ മാറ്റി ഇന്നു മത്സരം നടത്താമെന്ന് സംഘാടകർ അറിയിച്ചത്.