Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സിക്ക് പഠിക്കേണ്ടത് എങ്ങനെ?

study

ഉയർന്ന ബുദ്ധിമാനല്ല. സാമാന്യബുദ്ധിയും കഠിനാധ്വാനവും കൂടിച്ചേരുമ്പോഴാണു വിസ്മയാവഹമായ ഫലങ്ങൾ ഉണ്ടാകുന്നതെന്നാണു മല്‍സര പരിക്ഷാ രംഗത്തെ ഗവേഷണ ഫലങ്ങൾ നൽകുന്ന സൂചനകൾ. ഉയർന്ന ഐക്യൂ ‌ഉണ്ടായതുകൊണ്ട് ഒരാൾ മൽസര പരീക്ഷയിൽ മുൻനിരയിൽ എത്തണമെന്നില്ല. ഒരു ദിവസം എത്ര മണിക്കൂർ പഠി‌‌ക്കണം, എത്ര ചോദ്യങ്ങൾ പഠിക്കണം, ഏതെല്ലാം വിഷയങ്ങളിൽ നിന്നുള്ള ‌ചോദ്യങ്ങളാണ് അതിനായി  തിരഞ്ഞെടുക്കേണ്ടത് ഇക്കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു കർമ പദ്ധതി രൂപീകരിക്കുകയാണ് ആദ്യം വേണ്ടത്. ഒരു ദിവസം അഞ്ചു മണിക്കൂർ ആണു നിങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പുലർച്ചെ അഞ്ചുമണിക്കുതന്നെ എഴുന്നേൽക്കുക. നിങ്ങളുടെ മസ്തിഷ്കം ഏറ്റവും ഊർജസ്വലവും പ്രവർത്തനക്ഷമവുമായ ആൽഫ ലവലിലായിരിക്കും പുലർകാലത്ത്. ദിവസത്തിന്റെ 24 മണിക്കൂറിൽ അഞ്ചു മണിക്കൂർ മാത്രമാണു നിങ്ങൾ പഠി‌‌ക്കാൻ വേണ്ടി മാറ്റി വയ്ക്കേണ്ടിവരുന്നത്. മനസ്സ് പൂർണമായും ഏകാഗ്രമാക്കി പഠനത്തിനായി മാറ്റിവയ്ക്കുന്ന സമയത്തെ പരമാവധി പ്രയോജനപ്പെടുത്തുക. എവിടെ നിന്നു തുടങ്ങണം. എങ്ങനെ തുടങ്ങണം എന്നറിയാതെ സന്ദിഗ്ദ്ധാവസ്ഥയിൽ നിൽക്കുന്ന ഉദ്യോഗാർഥികൾ അറിയുക. പഠനം  ഫലപ്രദവും കാര്യക്ഷമവും ആക്കാൻ ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള പഠന രീതിയാണ്  SQ3R

S എന്നാൽ Survey (അളന്നു തിട്ടപ്പെടുത്തൽ)

Q എന്നാൽ Question (ചോദ്യങ്ങള്‍ രൂപപ്പെടുത്തൽ)

R(1) എന്നാൽ Read (വായന)

R (2) എന്നാല്‍ Revise (ആവർത്തിച്ച് ഉരുവിടൽ)

R (3) എന്നാൽ Review (പുനരവലോകനം)

Survey (അളന്നു തിട്ടപ്പെടുത്തൽ)

ഏതു പഠനത്തിന്റെയും തുടക്കം അല്ലെങ്കില്‍ മുന്നൊരുക്കമാണ് ഈ പ്രക്രിയ. ‌പഠിക്കാൻ പോകുന്ന വിഷയത്തെ അടുത്തറിയുക. അല്ലെങ്കിൽ അളന്നു ‌തിട്ടപ്പെടുത്തുക എന്ന കാര്യമാണ് ഇവിടെ നടക്കുന്നത്. ശീർഷകങ്ങൾ വായിക്കുക. ഉള്ളടക്കം ശ്രദ്ധിക്കുക, പ്രധാന പോയിന്റുകൾ സശ്രദ്ധം നിരീക്ഷിക്കുക. ആദിമാദ്ധ്യാന്തം പഠന വിഷയത്തെ സ്കാൻ ചെയ്തു മനസ്സിലേക്ക് ആവാഹിച്ചു കഴിഞ്ഞാൽ സർവേ പ്രക്രിയ പൂർത്തിയായി.

Question (ചോദ്യങ്ങൾ രൂപപ്പെടുന്നു)
ശീർഷകങ്ങൾ, പ്രധാന ഭാഗങ്ങൾ, ഹൈലൈറ്റ് ചെയ്‌തിട്ടുള്ള ഭാഗങ്ങൾ എല്ലാം കേന്ദ്രീകരിച്ചു. നിങ്ങളുടെ ചിന്തയിൽ ഒരു സ്പാർക്ക് ഉണ്ടാകുന്നു. ആ തീപ്പൊരിയിൽ സ്വയം ഉരുത്തിരിയുന്നതാണു ചോദ്യങ്ങൾ. ചില അധ്യായങ്ങളുടെ അവസാനം ആ അധ്യായത്തിൽ നിന്നും വരേണ്ട പ്രധാന ചോദ്യങ്ങൾ കൊടുത്തിട്ടുണ്ടാകും. ഇതെല്ലാം ചേർത്തുവച്ചു ചോദ്യങ്ങളായി ഉയർന്നേക്കാവുന്ന എല്ലാ വസ്തുക്കളും സൂക്ഷ്മതയോടെ ശ്രദ്ധിക്കുക.

Read (വായന)
പ്രധാന ആശയങ്ങള്‍ നിങ്ങള്‍ക്ക് ഏറെക്കുറെ മനസ്സിലായിക്കഴിഞ്ഞാൽ ആ ആശയങ്ങളെ കേന്ദ്രീകരിച്ചു പഠനം തുടങ്ങുക. പ്രധാന ഭാഗങ്ങൾ അടിവരയിടുക. ഓരോ അധ്യായത്തിലെയും പ്രധാന പോയിന്റ് മനസ്സിരുത്തി വായിക്കുക.

Revise (ആവർത്തിച്ച് ഉരുവിടൽ)
ആവര്‍ത്തനമാണു വിവരങ്ങള്‍ മനസ്സിലുറപ്പിക്കാനുള്ള പ്രധാന തന്ത്രം മൊബൈൽഫോണിൽ പ്രിയപ്പെട്ടവരുടെ നമ്പരുകൾ ഫീഡ് ചെയ്യുന്ന ഗൗരവം പോലും ഒരു ഡാറ്റാ മസ്തിഷ്കത്തിൽ മുദ്രണം ചെയ്യുന്നതിനു പല ‌പരിശീലനാർഥികളും നൽകുന്നില്ല. പഠിച്ച കാര്യങ്ങൾ ഉരുവിടുക. എഴുതി നോക്കുക. മറ്റുള്ളവരുമായി പങ്കു വയ്ക്കുക ഇതെല്ലാം ഈ ഘട്ടത്തിൽ നടക്കേണ്ട കാര്യങ്ങളാണ്.

Review (പുനരവലോകനം)
ഒരു മണിക്കൂർകൊണ്ടു പഠിക്കുന്ന കാര്യങ്ങൾ 10 മിനിറ്റെങ്കിലും എടുത്തു റിവ്യൂ ‌ചെയ്യുക. പഠിച്ച കാര്യങ്ങൾ മനസ്സിൽ ക്രമമായി അടുക്കുക. ക്രമമായി അടുക്കുന്നതെന്തും കൃത്യമായി എടുക്കുവാന്‍ പറ്റും. പഠിച്ച കാര്യങ്ങൾ എഴുതി നോക്കിയും വിശകലനം ചെയ്യാം. സ്വയം വളർത്തിയെടുക്കുന്ന ഈ ശീലങ്ങളിലൂടെ നിങ്ങളുടെ ആത്മവിശ്വാസം പടിപടിയായി വളരുന്നതു കാണാം.

പരമ്പരാഗത നോട്ടെഴുത്തു സങ്കൽപങ്ങളിൽ നിന്നു വ്യത്യസ്തമായി നിങ്ങ‌ളുടെ കയ്യിലുള്ള മൊബൈൽ ഫോണിൽ ഓഡിയോ നോട്ടുകൾ തയാറാക്കി ‌സൂക്ഷിക്കുന്നതു മല്‍സര പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ നൂതന ശൈലിയായി ‌മാറിയിട്ടുണ്ട്. വസ്തുതകളെ പരസ്പരം ബന്ധിപ്പിച്ചു പഠിക്കുന്ന കീവേഡ്. അസോസിയേറ്റിങ് മെത്തേഡും മൈൻഡ് മാപ്പിങ് രീതികളും വരെ ‌റാങ്ക് പട്ടിക‌യിൽ മുൻനിരയിലെത്താൻ പഠനരീതിയായി മാറിയിട്ടുണ്ട്. 400 ൽ അധികം വാക്കുകൾ ആരോഹണ അവരോഹണ ക്രമത്തിൽ പറഞ്ഞ് ഓർമശക്തിയുടെ കാര്യത്തില്‍ പുതിയ റെക്കോർഡ് സ്ഥാപിച്ച കണ്ണൂർ പയ്യന്നൂരിലെ പ്രജീഷ് പറയുന്നതു ദിവസത്തിൽ ഒരു മണിക്കൂർ ഓർമശക്തി വര്‍ധന പരിശീലനത്തിനായി നിങ്ങൾ മാറ്റിവയ്ക്കുകയാണെങ്കിൽ (പരിശീലന മൊഡ്യൂള്‍ ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ ലഭ്യമാണ്) ദിവസങ്ങൾകൊണ്ടുതന്നെ ആ പരിശീലനങ്ങൾ ‌നിങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന്. നിത്യാഭ്യാസി ആനയെ എടുക്കും ‌എന്ന ഗുണപാഠം നമുക്കും ഉള്‍ക്കൊള്ളാം. Practice makes a man perfect.

Your Rating: