ഡൽഹിയിലെ സത്യവതി കോളജ് വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 82 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 10.
കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ഉറുദു, ഹിന്ദി, എൻവയൺമെന്റൽ സ്റ്റഡീസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.satyawatievedu.ac.in, www.satyawati.du.ac.in