ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 37 ഒഴിവ്

ഭാരത് പെട്രോളിയത്തിന്റെ കൊച്ചി അമ്പലമുകൾ റിഫൈനറിയിൽ കെമിസ്റ്റ് ട്രെയിനി, ജനറൽ വർക്ക്മാൻ ബി ട്രെയിനി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 37 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലൈ മൂന്ന്. കെമിസ്റ്റ് ട്രെയിനി വിഭാഗത്തിൽ മൂന്നും ജനറൽ വർക്ക്മാൻ ബി  ട്രെയിനി വിഭാഗത്തിൽ 34 ഒഴിവുകളുമാണുള്ളത്. 

പ്രായം: 18–30 വയസ് 2017 ജൂൺ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. കൊച്ചിയിലായിരിക്കും എഴുത്തുപരീക്ഷ. 

www.bharatpetroleum.com>careers എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾക്കും വെബ്സൈറ്റ് കാണുക. 

Read More: Vacancies