Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‌സി പ്രായപരിധി കണക്കാക്കുന്നതെങ്ങനെ?

psc-site

പിഎസ്‌സിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി കണക്കാക്കുന്നത് വിജ്ഞാപന വർഷം ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ്. ഈ വർഷം അപേക്ഷ ക്ഷണിക്കുന്ന തസ്തികകൾക്കെല്ലാം 2017 ജനുവരി ഒന്നിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രായം കണക്കാക്കുക.  ഭൂരിഭാഗം തസ്തികകളിലും 18–36 ആണ് പ്രായപരിധി. അതായത് ജനുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കയും വേണം എന്നാൽ 36 വയസ് തികയാൻ പാടില്ലതാനും. ഉദ്യോഗാർഥികൾ 02–01–1981നും 01–01–1999നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടിക വർഗത്തിൽ പെട്ടവർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. 

വിമുക്തഭടൻമാർ, ഭിന്നശേഷിയുള്ളവർ, അനാഥാലയങ്ങളിലെയും ആഫ്റ്റർ കെയർ ഹോമിലെയും റസ്ക്യൂ ഹോമിലെയും അന്തേവാസികൾ, മുൻ അന്തേവാസികൾ, സംസ്ഥാന മന്ത്രി/ പ്രതിപക്ഷനേതാവ് /ഗവ. ചീഫ് വിപ്/ സ്പീക്കർ/ ഡപ്യൂട്ടി സ്പീക്കർ /ധനകാര്യ കമ്മിറ്റി ചെയർമാൻ എന്നിവരുടെ പഴ്സനേൽ സ്റ്റാഫിൽ സേവനമനുഷ്ഠിച്ചവർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.