Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കാം കോസ്റ്റ് അക്കൗണ്ടൻസി

cost-accountancy

ഗുണനിലവാരം നിലനിർത്തിക്കൊണ്ട് ഉൽപാദനച്ചെലവു കുറച്ച്, വിപണിയിലെ മത്സരത്തെ നേരിടാൻ കോസ്റ്റ് അക്കൗണ്ടന്റുമാരുടെ സേവനം അനിവാര്യമാണ്. വ്യവസായരംഗത്ത് ഉൽപാദനക്ഷമത ഉറപ്പുവരുത്താൻ പാഴ്ച്ചെലവിനെതിരെ യുദ്ധം ചെയ്യുകയും വേണം. 

കോസ്റ്റ് അക്കൗണ്ടന്റിന്റെ പ്രവർത്തനം പലപ്പോഴും കണക്കെഴുത്തിന്റെയും ചെലവുചുരുക്കലിന്റെയും മേഖലകൾക്കു പുറത്തേക്കും വ്യാപിക്കും ബിസിനസ് തീരുമാനങ്ങളുടെ വിജയപരാജയങ്ങൾ മാനേജ്മെന്റിന് ലഭിക്കുന്ന വിവരങ്ങളുടെ കൃത്യതയെയും മികവിനെയും ആശ്രയിച്ചാണ്. 

കമ്പനി ബജറ്റ് സന്തുലിതമാക്കുക, കോസ്റ്റ് റേക്കോർഡുകൾ കോസ്റ്റ് അക്കൗണ്ടിങ് റൂൾസ് പ്രകാരം സൂക്ഷിക്കുക. കോസ്റ്റ് ഒാഡിറ്റ് നടത്തുക, സെബി നിർദേശങ്ങൾ പാലിച്ച് സ്റ്റോക് ബ്രോക്കർമാരുടെ ഇന്റേണൽ ഒാഡിറ്റ് നടത്തുക, ഉൽപാദനച്ചെലവു സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകുക, കക്ഷികൾക്കു വേണ്ടി അപ്പലേറ്റ് ട്രൈബ്യൂണലുകളുടെയും മറ്റും മുൻപിൽ ഹാജരാകുക, ടെക്നോ–ഇക്കണോമിക് പഠനങ്ങൾ നടത്തുക തുടങ്ങിയ ചുമതലകളും നിർവഹിക്കണം. 

മാനേജ്മെന്റ് അക്കൗണ്ടിങ്, റിസോഴ്സ് മാനേജ്മെന്റ്, പെർഫോമൻസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ് ആൻഡ് സ്ട്രാറ്റജി, എന്റർപ്രൈസ് ഗവേണൻസ്, വാല്യുവേഷൻ മാനേജ്മെന്റ്, റിസ്ക് മാനോജ്മെന്റ്, ഒാഡിറ്റ് ആൻഡ് അഷ‍ുറൻസ്, ടാക്സേഷൻ ആൻഡ് കോസ്റ്റ് മാനേജ്മന്റ് എന്നിവയെല്ലാം കോസ്റ്റ് അക്കൗണ്ടന്റിന്റെ പ്രവർത്തനനമേഖലയിൽ വരുന്നവയാണ്. 

സേവനദൈർഘ്യത്തിന്റെ കാര്യക്ഷമതയുടെയും ബലത്തിൽ കോർപറേറ്റ് മേഖലയിലെ അത്യുന്നത സ്ഥാനങ്ങൾ വരെയെത്താൻ അവസാരം ലഭിക്കും. സ്വകാര്യപ്രാക്ടീസിനും സൗകര്യമുണ്ട്. വിദ്യാർഥികളെ പരിശീലിപ്പിച്ച് പരീക്ഷ നടത്തി അംഗത്വം നൽകുന്നത് ദി ഇൻസ്റ്റിറ്റ്യ‍ൂട്ട് ഒ‍ാഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒാഫ് ഇന്ത്യ ആണ് വിശദവിവരങ്ങൾക്ക് icmai.in സന്ദർശിക്കുക. 

കോസ്റ്റ് അക്കൗണ്ടന്റാകാൻ?
പ്ലസ്ടു കഴിഞ്ഞവർക്ക് ഫൗണ്ടേഷൻ ഇന്റർമീഡിയറ്റ്, ഫൈനൽ എന്നീ മൂന്നു തലങ്ങളിലാണ് പഠനം. പ്ലസ്ടു കാത്തിരിക്കുന്നവർക്കു താൽക്കാലിക റജിസ്ട്രേഷൻ ലഭിക്കും. ഫൈൻ ആർട്സ് ഒഴികെയുള്ള ബിരുദമുള്ളവർക്കു ഫൗണ്ടേഷനു ചേരാതെ നേരിട്ട് ഇന്ററിലേക്കു കടക്കാം. ചാർട്ടേഡ് അക്കൗണ്ടൻസിയിലെ സിപിടിയേ കമ്പനി സെക്രട്ടറിഷിപ്പിലെ ഫൗണ്ടേഷനോ ജയിച്ചവർക്കും ഇന്ററിൽ നേരിട്ടു പ്രവേശനമുണ്ട് .

ഇന്റർ കഴിഞ്ഞാൽ പഠനവും പരീക്ഷയും ഫൈനൽ പരീക്ഷ എഴുതാൻ മൂന്നു വർഷത്തെ നിർദിഷ്ട പ്രായോഗിക പരിശീലനത്തിൽ ആറുമാസമെങ്കിലും പൂർത്തിയാക്കണം. പരിശീലനത്തിന്റെ ഭാഗമായി 100 മണിക്കൂർ കംപ്യൂട്ടറിലും 18 മണിക്കൂർ കമ്യൂണിക്കേഷൻ ആൻഡ് സോഫ്റ്റ് സ്കിൽസിലും ട്രെയിനിങ് നേടണം പൂർണവിവരങ്ങൾ http://icmai.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.