Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാങ്കിന്റെ രൂചിക്കൂട്ടുമായി ഗ്ലാഡ്സൺ

gladson

ടൂറിസം ഡവലപ്മെന്റ് കോർപറേഷനിലെ കുക്ക് റാങ്ക് ലിസ്റ്റുകൾ തന്റെ കൈപുണ്യംകൊണ്ട് ഒന്നൊന്നായി കീഴടക്കുകയാണ് ഗ്ലാഡ്സൺ. മൂന്ന് റാങ്ക് ലിസ്റ്റുകളിൽ ഒന്നാം റാങ്കും ഒന്നിൽ രണ്ടാം റാങ്കുമായി മുന്നേറിയ ഈ മിടുക്കൻ ഇപ്പോൾ തൃശൂർ രാമനിലയത്തിലെ ഒന്നാംതരം കുക്കാണ്. പത്തു കൊല്ലത്തെ പ്രവാസ ജീവിതം നൽകിയ ജീവതാനുഭവങ്ങളിൽ നിന്നും ചില പാഠങ്ങൾ ഉൾക്കൊണ്ട് സ്വന്തം നാട്ടിലെ സർക്കാർ ജോലിയുടെ സുരക്ഷിതത്വത്തിന്റെ തണലിലാണ് ഇപ്പോൾ ഗ്ലാഡ്സൺ.

ദുബായിലെ ഹോട്ടലിൽ പത്തു വർഷം കുക്കായി ജോലി ചെയ്തിരുന്ന  ഗ്ലാഡ്സന്റെ അഭിപ്രായത്തിൽ കുക്കുമാർക്ക് ഗൾഫിലേക്കാൾ നല്ലത് നാട്ടിലെ സർക്കാർ ജോലി തന്നെയാണ്. നാട്ടിൽ തുടക്കത്തിൽ തന്നെ 21,500 രൂപ ൈകയിൽ കിട്ടുന്നുണ്ട്.

സർക്കാർ ജോലി നൽകുന്ന സുരക്ഷിതത്വം വേറെ. ഗൾഫിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർ മാറിചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണെന്ന് ഗ്ലാഡ്സൺ വ്യക്തമാക്കുന്നു. ഗൾഫിൽ ജോലി ചെയുന്നതിനിടെ ലഭിച്ച സമയം ഉപയോഗിച്ചാണ് പിഎസ്‌സി പരീക്ഷയ്ക്ക് പരിശീലനം നടത്തിയിരുന്നത്. തൊഴിൽവീഥിയും മനോരമ ഇയർബുക്കും പഠനത്തിന് സ്ഥിരമായി ഉപയോഗിച്ചിരുന്നു. നാട്ടിൽ അവധിക്കെത്തുമ്പോൾ തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറും ശേഖരിച്ച് കൊണ്ടുപോകുമായിരുന്നു. 50 മാർക്കിന്റെ പൊതുവിജ്ഞാനവും 50 മാർക്കിന് ബന്ധപ്പെട്ട വിഷയത്തിൽ നിന്നുള്ള ചോദ്യവുമാണ് കുക്ക് പരീക്ഷയിലുള്ളത്. അൽപം മിനക്കെട്ടാൽ ആർക്കും മികച്ച റാങ്ക് കരസ്ഥമാക്കാം. 100ൽ 72 മാർക്കാണ് ഗ്ലാഡ്സന്റെ മികച്ച മാർക്ക്. 

ടൂറിസം ഡവലപ്മെന്റ് കോർപറേഷനൊപ്പം പട്ടികജാതി വികസന വകുപ്പിൽ കുക്ക് റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ബിഎ ഇക്കണോമിക്സിനു ശേഷം കളമശ്ശേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫുഡ് പ്രൊഡക്ഷനിൽ ഒന്നര വർഷത്തെ കോഴ്സും പൂർത്തിയാക്കിയ ഗ്ലാഡ്സൺ പഠനം തുടരുകതന്നെയാണ്. 

Job Tips>>