Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ബിഐയിൽ 407 ഓഫിസർ

SBI

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 407 ഒഴിവുകളാണുള്ളത്. വെൽത്ത് മാനേജ്മെന്റ് വിഭാഗത്തിലാണ് നിയമനം. കരാർ നിയമനമാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന  അവസാന തീയതി ഫെബ്രുവരി 15.

വിവിധ വിഭാഗങ്ങളിൽ റിലേഷൻഷിപ്പ് മാനേജർ, ഇൻവെസ്റ്റ്മെന്റ് കൗൺസിലർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, കംപ്ലെയൻസ് ഓഫിസർ, പ്രോജക്ട് ഡവലപ്മെന്റ് മാനേജർ, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, ടീം സപ്പോർട്ട്, സോണൽ ഹെഡ്, ഹെഡ് എന്നീ തസ്തികകളിലാണ് തിരഞ്ഞെടുപ്പ്. റിലേഷൻഷിപ്പ് മാനേജർ തസ്തികകളിൽ മാത്രം 304 ഒഴിവുകളുണ്ട്. ഇൻവെസ്റ്റ്മെന്റ് കൗൺസിലർ തസ്തികയിൽ 33 ഒഴിവുകളാണുള്ളത്. കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് തസ്തികയിൽ 55 ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം:  www.bank.sbi , www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.

Job Tips >>