ഇക്കാലത്ത് ജോലി ലഭിക്കണമെങ്കിൽ യോഗ്യതമാത്രം കൊണ്ട് കാര്യമില്ല എന്ന വസ്തുത പഠനം തുടങ്ങും മുൻപേ വിദ്യാര്‍ഥികൾ അറിയണം. യോഗ്യതാ മാനദണ്ഡങ്ങൾക്കുപരി വ്യക്തി പരമായ മികവിനാണു പ്രാമുഖ്യം. തൊഴിൽ നിർണയത്തിൽ വ്യക്തിപരമായ ഈ മികവിനെ അടിസ്ഥാനമാക്കി ആളുകളെ ആറായി തിരിക്കാം. ഇതിൽ ഓരോ തരക്കാരും അവരുടെ സ്വഭാവമനുസരിച്ചുള്ള തൊഴിലിൽ എത്തിയാൽ നന്നായി ശോഭിക്കാൻ കഴിയുമെന്ന് കരിയർ ഗൈഡൻസ് മേഖലയിലെ പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങൾ ഇതിൽ ഏതു തരത്തിൽപ്പെടുന്നുവെന്ന് താഴെക്കാണുന്ന ചാർട്ട് നോക്കി കരിയർ പ്ലാനിങ് നടത്താം.
കരിയറുമായി ബന്ധപ്പെട്ട ആറ് തരത്തിലുള്ള വ്യക്തിത്വങ്ങളും അവർക്ക് യോജിച്ച തൊഴിൽ മേഖലകളും