Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ 50 ഒഴിവ്

KMML Kerala Minerals and Metals Limited (KMML), Kollam.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിലാണ് ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനമാണ്. 

പുരുഷന്മാർ അപേക്ഷിച്ചാൽ മതി.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ19.

താഴെപ്പറയുന്ന മുൻഗണനാവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കാണ് അവസരം. 

1. കെഎംഎംഎൽ പ്രോജക്‌ട് സൈറ്റിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ. 

2. കെഎംഎംഎൽന് വേണ്ടി സ്‌ഥലം എടുക്കപ്പെട്ടവർ.

3. സമീപപ്രദേശത്തുള്ള പഞ്ചായത്തിൽപെട്ടവരും കെഎംഎംഎൽന്റെ കോൺട്രാക്‌ട് സൈറ്റിൽ ജോലി ചെയ്‌തിട്ടുള്ളവരും.

4. അപ്രന്റിസ് ആക്‌ട്  പ്രകാരം കെഎംഎംഎല്ലിൽ  അപ്രന്റിസ്‌ഷിപ്പ് കഴിഞ്ഞവർ.

തസ്‌തിക, യോഗ്യത എന്നിവ ചുവടെ.

1) പ്രോസസ് എൻജിനീയർ: കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം.

2) ഇൻസ്‌ട്രമെന്റേഷൻ എൻജിനീയർ: ഇൻസ്‌ട്രമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ  എൻജിനീയറിങ്ങിൽ ബിരുദം.

3) സേഫ്റ്റി ഒാഫിസർ: ഏതെങ്കിലും എൻജിനീയറിങ് വിഭാഗത്തിൽ ബിരുദം/ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമ/സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ ബിരുദം.

4) പ്രോസസ് ഓപറേറ്റർ: കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിഎസ്‌സി കെമിസ്‌ട്രി.

5) ജൂനിയർ അനലിസ്റ്റ്: കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിഎസ്‌സി കെമിസ്‌ട്രി.

6) ടെക്‌നീഷ്യൻ വെൽഡർ: വെൽഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

7) ടെക്‌നീഷ്യൻ ഇലക്‌ട്രീഷ്യൻ: ഇലക്‌ട്രീഷ്യൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്/ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

8) ടെക്‌നീഷ്യൻ ഫിറ്റർ: ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

9) ടെക്‌നീഷ്യൻ കം മെഷിനിസ്‌റ്റ്: മെഷിനിസ്‌റ്റ്/ടർണർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

10) ടെക്‌നീഷ്യൻ(ഇൻസ്‌ട്രമെന്റഷേൻ): ഇൻസ്‌ട്രമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ. 

11) ടെക്‌നീഷ്യൻ(സ്‌പോഞ്ച് ഹാൻഡ്‌ലിങ്): മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

12) ഖലാസി: എട്ടാം ക്ലാസ് ജയം. എസ്‌എസ്‌എൽസി ജയിച്ചവർക്കു മുൻഗണന, ആറു വർഷം പ്രവൃത്തിപരിചയം

പ്രായം: 36 വയസു കവിയരുത്. 2018 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. 

ശമ്പളം: സീരിയൽ നമ്പർ 1–3: 21900.

4–12: 16200 രൂപ.

അപേക്ഷിക്കേണ്ട വിധം: അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ  പകർപ്പുകളും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോയും അയയ്‌ക്കണം.  

കവറിനു പുറത്ത്  Application for the Post of.... എന്ന്  ബാധകമായത്  എഴുതണം.  

വിലാസം: The General Manager(P&A/EDP), The Kerala Minerals and Metals Ltd.,  PB No.4, Sankaramangalam,Chavara P.O, Kollam-691583.

വിശദവിവരങ്ങൾക്ക്: www.kmml.com 

Job Tips >>