പുതുച്ചേരി ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്, ഫാക്കൽറ്റിയുടെ 53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെലങ്കാന ബിബിനഗർ ഒാൾ ഇന്ത‍്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലാണ് അവസരം.റഗുലർ നിയമനമാണ്. ജൂൺ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, പതോളജി ആൻഡ് ലാബ് മെഡിസിൻ, ഫാർമക്കോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ,  ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, മൈക്രോബയോളജി, പീഡിയാട്രിക്സ്, സൈക്യാട്രി, അനസ്തീസിയോളജി, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, ഇഎൻടി, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി,  റേഡിയോഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിൽ പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവുകളാണുള്ളത്.      

www.jipmer.edu.in