മാസം 60,000 രൂപ പ്രതിഫലം, 20 ഒഴിവുകൾ; യുവ പ്രഫഷനലുകളെ തേടി ടെലികോം വകുപ്പ്
രാജ്യം 5ജി, ഉപഗ്രഹ ഇന്റർനെറ്റ് യുഗത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ കേന്ദ്ര ടെലികോം വകുപ്പിനൊപ്പം പ്രവര്‍ത്തിച്ച് അനുഭവപരിചയം നേടാൻ യുവ പ്രഫഷനലുകൾക്ക് അവസരം. പബ്ലിക് പോളിസി, റിസർച് & ഡവലപ്മെന്റ്, കമ്യൂണിക്കേഷൻ, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഒരു വർഷത്തെ കരാർ നിയമനമാണെങ്കിലും പ്രകടനമനുസരിച്ച് 3 വർഷം വരെ ലഭിക്കാം..Department of Telecommunications, Recruitment, India Government Jobs

രാജ്യം 5ജി, ഉപഗ്രഹ ഇന്റർനെറ്റ് യുഗത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ കേന്ദ്ര ടെലികോം വകുപ്പിനൊപ്പം (Department of Telecommunications) പ്രവര്‍ത്തിച്ച് അനുഭവപരിചയം നേടാൻ യുവ പ്രഫഷനലുകൾക്ക് അവസരം. പബ്ലിക് പോളിസി, റിസർച് & ഡവലപ്മെന്റ്, കമ്യൂണിക്കേഷൻ, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഒരു വർഷത്തെ കരാർ നിയമനമാണെങ്കിലും പ്രകടനമനുസരിച്ച് 3 വർഷം വരെ ലഭിക്കാം. ഇനി എല്ലാ വർഷവും ഇത്തരത്തിൽ റിക്രൂട്ട് ചെയ്യും. പ്രതിഫലം മാസം 60,000 രൂപ. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ആർക്കൊക്കെ?
നാലു വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 32. ഒഴിവുകൾ: 20
(ഓരോ വിഭാഗത്തിലെയും ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റിൽ)
എ) എൻജിനീയറിങ്ങിൽ ഡിഗ്രി /പിജി (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, ഐടി); സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ ഏതെങ്കിലും മേഖലയിൽ വൈദഗ്ധ്യം. (6)
ബി) എംബിഎ / സിഎ / ഐസിഡബ്ല്യുഎ / സിഎഫ്എ (5)
സി) നിയമത്തിൽ ഡിഗ്രി / പിജി (3)
ഡി) ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ് പിജി അല്ലെങ്കിൽ ഓപറേഷൻസ് റിസർച് എംബിഎ (6)
എം.ഫിൽ, പിഎച്ച്ഡി പശ്ചാത്തലമുള്ളവർക്ക് മുൻഗണനയുണ്ട്.
അപേക്ഷ: ഫെബ്രുവരി 19 വരെ.
അപേക്ഷാ ലിങ്ക്: bit.ly/dotypp
ഓൺലൈൻ അപേക്ഷയ്ക്കു പുറമേ നിശ്ചിത മാതൃകയിലുള്ള ആപ്ലിക്കേഷൻ arvindk.jha29@gov.in എന്ന ഇമെയിൽ വിലാസത്തിലേക്കു കൂടി അയയ്ക്കണം.
വിവരങ്ങൾക്ക്: dot.gov.in
Content Summary : Department of Telecommunications is hiring young graduate professionals for a monthly remuneration of Rs.60,000