സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം.

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. www.cisfrectt.in

പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയിന്റർ, മേസൺ, പ്ലമർ, മാലി, വെൽഡർ, ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.

ADVERTISEMENT

∙ ശമ്പളം: 21,700–69,100 രൂപ. മറ്റ് 

     അലവൻസുകളുമുണ്ട്.

∙ പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18– 23. 

     അർഹർക്ക് ഇളവുണ്ട്.

ADVERTISEMENT

∙ യോഗ്യത: മട്രിക്കുലേഷൻ / തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ ട്രേഡിൽ ഐടിഐ പരിശീലനമുണ്ടെങ്കിൽ മുൻഗണന.

∙ ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെ.മീ (എസ്‌ടിക്ക്: 162.5 സെ.മീ), നെഞ്ചളവ്: 80–85 സെ.മീ (എസ്‌ടിക്ക്: 76–81 സെ.മീ), തൂക്കം: ആനുപാതികം. സ്ത്രീകൾക്ക്: 157 സെ.മീ (എസ്‌ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.

കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.

∙ തിരഞ്ഞെടുപ്പു രീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും.

ADVERTISEMENT

∙ ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം.

∙ അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.

∙അപേക്ഷിക്കേണ്ട വിധം: www.cisfrectt.in ൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

 

Content Summery : CISF Constable Recruitment 2022