കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഈമാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. www.crpf.gov.in.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. 

Read Also : ശമ്പളം സയന്റിസ്റ്റ് ബി തസ്തികയിൽ 56,100 രൂപ മുതൽ 1,77,500 രൂപ വരെ

ADVERTISEMENT

ഈമാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. www.crpf.gov.in. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. 

ട്രേഡുകൾ: 

ADVERTISEMENT

∙പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സഫായ്കരംചാരി, മേസൺ, പ്ലമർ, ഇലക്ട്രിഷ്യൻ. 

∙സ്ത്രീകൾ: ബഗ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർവുമൺ, ഹെയർ ഡ്രസർ, സഫായ്കരംചാരി. 

∙ശമ്പളം: പേ ലെവൽ 3 (21,700–69,100)

∙പ്രായം: കോൺസ്റ്റബിൾ (ഡ്രൈവർ): 2023 ഓഗസ്റ്റ് ഒന്നിന് 21–27. മറ്റു തസ്‌തികകൾക്ക്: 2023 ഓഗസ്റ്റ് ഒന്നിന് 18–23. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് 5 വർഷവും ഒബിസിക്കും വിമുക്‌തഭടന്മാർക്കും 3 വർഷവും ഇളവ്. മറ്റ് ഇളവുകൾ ചട്ടപ്രകാരം. 

ADVERTISEMENT

∙സാങ്കേതിക യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം വേണം. ട്രേഡ് ടെസ്‌റ്റിൽ വിജയിക്കണം. സിടി മെക്കാനിക് മോട്ടർ വെഹിക്കിൾ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു 2 വർഷ ഐടിഐ ഡിപ്ലോമ സർട്ടിഫിക്കറ്റും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. സിടി ഡ്രൈവർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കു ഹെവി ട്രാൻസ്‌പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. 

ശാരീരിക യോഗ്യത:

∙പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80–85 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

∙സ്‌ത്രീ: ഉയരം: 157 സെ.മീ, തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. 

∙തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാപരീക്ഷ, രേഖ പരിശോധന, ശാരീരിക അളവെടുപ്പ്, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുണ്ടാകും. കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ. 

∙അപേക്ഷാ ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്കു 100 രൂപ. പട്ടികവിഭാഗക്കാർക്കും സ്‌ത്രീകൾക്കും  വിമുക്‌തഭടന്മാർക്കും ഫീസില്ല. നെറ്റ് ബാങ്കിങ് / യുപിഐ / ക്രെഡിറ്റ് / െഡബിറ്റ് കാർഡ് മുഖേന ഫീസ് അടയ്ക്കാം.

∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം.

Content Summary : CRPF Recruitment 2023: Constable Posts, 9223 Vacancies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT