സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 157 ഒഴിവിലേക്കു മേയ് 23 വരെ അപേക്ഷിക്കാം. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (137 ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (6), അസിസ്റ്റന്റ് സെക്രട്ടറി (5), സെക്രട്ടറി (5), ടൈപ്പിസ്റ്റ് / ജൂനിയർ ടൈപ്പിസ്റ്റ് (2) എന്നിങ്ങനെയാണ് അവസരം. സഹകരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 157 ഒഴിവിലേക്കു മേയ് 23 വരെ അപേക്ഷിക്കാം. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (137 ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (6), അസിസ്റ്റന്റ് സെക്രട്ടറി (5), സെക്രട്ടറി (5), ടൈപ്പിസ്റ്റ് / ജൂനിയർ ടൈപ്പിസ്റ്റ് (2) എന്നിങ്ങനെയാണ് അവസരം.

Read Also : ഇന്ത്യൻ നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസർ ആകാം

ADVERTISEMENT

സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കും.

∙ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള യോഗ്യത: പത്താം ക്ലാസ് ജയവും ജെഡിസിയും; അല്ലെങ്കിൽ ബികോം (കോ ഓപ്പറേഷൻ); അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയോ (എച്ച്ഡിസി / എച്ച്ഡിസി & ബിഎം / എച്ച്ഡിസിഎം), ജെഡിസിയോ; അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (കോ ഓപ്പറേഷൻ & ബാങ്കിങ്).

ADVERTISEMENT

കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലേക്ക് കർണാടകയിലെ ജിഡിസി, കേരളത്തിലെ ജെഡിസിക്കു തുല്യമായ യോഗ്യതയാണ്.

മറ്റു തസ്തികകളിലേക്കുള്ള യോഗ്യതാ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ. 

ADVERTISEMENT

ആറു തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കുക. പ്രായം ഇക്കൊല്ലം ജനുവരി ഒന്നിനു 18-40. അർഹർക്ക് ഇളവ്.

∙ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ.

ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് 50 രൂപ വീതം അധികം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ / ഡിഡിയും മതി. അപേക്ഷയും രേഖകളും നേരിട്ടോ തപാലിലോ മേയ് 23നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.

∙ വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്‌ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം–695 001. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ.

Content Summary : CSEB Kerala Recruitment 2023 for 157 posts