ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി 1465 ഒഴിവുകളിലാണ് അവസരം. നവംബർ മുതൽ പരിശീലനം തുടങ്ങും. നാലു വർഷത്തേക്കാണു നിയമനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙ യോഗ്യത: എസ്എസ്ആർ റിക്രൂട്ട് (1365 ഒഴിവ്): മാത്‌സും ഫിസിക്സും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി 1465 ഒഴിവുകളിലാണ് അവസരം. നവംബർ മുതൽ പരിശീലനം തുടങ്ങും. നാലു വർഷത്തേക്കാണു നിയമനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും  ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

Read Also : പ്ലസ്ടു / തത്തുല്യയോഗ്യതയുണ്ടോ

ADVERTISEMENT

∙ യോഗ്യത: എസ്എസ്ആർ റിക്രൂട്ട് (1365 ഒഴിവ്): മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയം (കെമിസ്ട്രി / ബയോളജി / കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം ). മെട്രിക് റിക്രൂട്ട് (100 ഒഴിവ്): പത്താം ക്ലാസ് ജയം.

∙ പ്രായം: 2002 നവംബർ 1 നും 2006 ഏപ്രിൽ 30 നും മധ്യേ ജനിച്ചവർ.

∙ശമ്പളം: ആദ്യ വർഷം പ്രതിമാസം 30,000. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000.

∙ശാരീരിക യോഗ്യത: ഉയരം-പുരുഷൻ: 157 സെ.മീ.; സ്ത്രീ: 152 സെ.മീ.

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: എസ്എസ്ആർ റിക്രൂട്ട്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ മുഖേന. 

ഒരു മണിക്കൂർ ദൈർഘ്യമുള്ള   പരീക്ഷയ്ക്ക് ഇംഗ്ലിഷ്, സയൻസ്, മാത്‌സ്, ജനറൽ അവയർനെസ് വിഷയങ്ങളിൽ നിന്നായി 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും.

ADVERTISEMENT

∙മെട്രിക് റിക്രൂട്ട്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ മുഖേന. 

സയൻസ്, മാത്‌സ്, ജനറൽ അവയർനെസ് വിഷയങ്ങളിൽ നിന്നായി 50 ഒബ്ജക്ടീവ്  ചോദ്യങ്ങളുണ്ടാകും. അര മണിക്കൂറാണു പരീക്ഷ. നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും.

ഫിസിക്കൽ ടെസ്റ്റിന്റെ ഇനങ്ങൾ.

∙പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കിമീ ഓട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്.

∙സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 സിറ്റ് അപ്സ്. www.joinindiannavy.gov.in

Content Summary : Indian Navy Agniveer Recruitment 2023 Apply Online 1465 Vacancies