സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 പ്രബേഷനറി ഓഫിസർ ഒഴിവ്. അപേക്ഷ 27 വരെ. https://bank.sbi/careers, https://sbi.co.in/careers ∙യോഗ്യത (2023 ഡിസംബർ 31ന്): ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും മെഡിസിൻ/ എൻജിനീയറിങ്/ സിഎ/ കോസ്റ്റ് അക്കൗണ്ടൻസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. മുൻപു 4 തവണ പരീക്ഷയെഴുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 പ്രബേഷനറി ഓഫിസർ ഒഴിവ്. അപേക്ഷ 27 വരെ. https://bank.sbi/careers, https://sbi.co.in/careers

Read Also : പ്രതിമാസം 10,000 രൂപയും 2500 രൂപ അലവൻസും; അസാപ് കേരളയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം

ADVERTISEMENT

യോഗ്യത (2023 ഡിസംബർ 31ന്): ബിരുദം. അവസാനവർഷ വിദ്യാർഥികൾക്കും മെഡിസിൻ/ എൻജിനീയറിങ്/ സിഎ/ കോസ്റ്റ് അക്കൗണ്ടൻസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല. ഒബിസി, ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് 7 തവണയാണു പരിധി. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്‌ഥയില്ല.

∙പ്രായം (2023 ഏപ്രിൽ ഒന്നിന്): 21–30. അർഹർക്ക് ചട്ടപ്രകാരം ഇളവ്.

∙ശമ്പളം: 36,000–63,840 രൂപ

ADVERTISEMENT

∙തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ട്. ഒരു മണിക്കൂർ ഓൺലൈൻ പ്രിലിംസിൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ്, റീസണിങ് വിഭാഗങ്ങളിൽനിന്നായി 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ. മെയിനിൽ 200 മാർക്കിന്റെ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളും 50 മാർക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളും. തുടർന്ന് ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) ഇന്റർവ്യൂവും (30 മാർക്ക്).

∙കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ): പ്രിലിമിനറിക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം; മെയിനിന് കൊച്ചി, തിരുവനന്തപുരം.

ADVERTISEMENT

∙ഫീസ്: 750. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.

Content Summary : State Bank of India Announces 2000 PO Vacancies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT