വിദേശ പഠനത്തിനുള്ള തയാറെടുപ്പുകൾ എപ്പോൾ തുടങ്ങണം?
വിദേശ പഠനമാണ് ലക്ഷ്യമെങ്കിൽ പത്താം ക്ലാസിനു ശേഷം ഉപരി പഠനത്തിനുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തു തന്നെ ശ്രദ്ധിക്കണം. നഴ്സിങ്ങിനു പോകാൻ ഇഷ്ടമുള്ളവർ പ്ലസ്ടുവിന് സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചിലർ പ്ലസ്ടുവിന് കൊമേഴ്സ് പഠിച്ച ശേഷം നഴ്സിങ് ബിരുദത്തിന് ചേരണമെന്ന് ആഗ്രഹം

വിദേശ പഠനമാണ് ലക്ഷ്യമെങ്കിൽ പത്താം ക്ലാസിനു ശേഷം ഉപരി പഠനത്തിനുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തു തന്നെ ശ്രദ്ധിക്കണം. നഴ്സിങ്ങിനു പോകാൻ ഇഷ്ടമുള്ളവർ പ്ലസ്ടുവിന് സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചിലർ പ്ലസ്ടുവിന് കൊമേഴ്സ് പഠിച്ച ശേഷം നഴ്സിങ് ബിരുദത്തിന് ചേരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. പ്ലസ്ടുവിന് സയൻസ് എടുത്ത ശേഷം അതിഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് കൊമേഴ്സിൽ ബിരുദം ചെയ്യുന്നവരുണ്ട്. ഈ പ്രവണത തീർത്തും ശരിയല്ല.
വിദേശരാജ്യങ്ങളിലൊക്കെ പഠിക്കാൻ പോകുന്ന കോഴ്സിൽ പ്രസ്തുത വിഷയത്തിനു ലഭിക്കുന്ന മാർക്ക് വളരെ പ്രധാനമാണ്. അതുകൊണ്ട് അടിസ്ഥാനമായി ഒരേ വിഷയങ്ങൾ തന്നെ പഠിക്കാൻ ശ്രദ്ധിക്കണം. പത്താം ക്ലാസിനു ശേഷം കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ രക്ഷിതാക്കൾ കൃത്യമായ മാർഗനിർദേശം നൽകണം.
ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം പഠിക്കാനുള്ള അവസരം പുതിയ കാലത്തെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. അഭിരുചിക്കനുസരിച്ച് പുതിയ കോഴ്സ് പഠിക്കാനും ഇഷ്ടമുള്ള ജോലി ലഭിക്കാനുമുള്ള അവസരം മുൻപത്തേക്കാളേറെ ഇന്നുണ്ട്. പത്താംക്ലാസ് കൊണ്ട് ഗണിതശാസ്ത്ര പഠനം അവസാനിപ്പിക്കുന്ന കുട്ടികളുണ്ട്. ഇഷ്ടമില്ലാത്ത വിഷയങ്ങൾ ഒഴിവാക്കി ഇഷ്ടമുള്ള വിഷയങ്ങൾ മാതം പഠിച്ച് മികച്ച ജോലിയിലേക്കെത്താനുള്ള അവസരം ഇന്നത്തെ കുട്ടികൾക്കുണ്ട്.