ടിസിഎസ് ഒഴിവാക്കൽ വിദ്യാർഥികൾക്ക് നേട്ടം; വിദേശപഠനത്തിനു കൂടുതൽ അവസരം

വായ്പയെടുത്തു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി വിദേശത്തേക്കു പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 7 ലക്ഷത്തിൽ നിന്നു 10 ലക്ഷമാക്കി

വായ്പയെടുത്തു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി വിദേശത്തേക്കു പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 7 ലക്ഷത്തിൽ നിന്നു 10 ലക്ഷമാക്കി ഉയർത്തിയ നടപടിയും സ്വാഗതാർഹമാണെന്ന് സാന്റമോണിക്ക സ്റ്റഡി എബ്രോഡ് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വിലയിരുത്തകയായിരുന്നു അദ്ദേഹം. വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ നേരിടുന്ന പല കാതലായ പ്രശ്നങ്ങളും ബജറ്റ് പരിഗണിക്കേണ്ടതായിരുന്നു. ഉയർന്ന പണപ്പെരുപ്പവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ വിദ്യാഭ്യാസത്തിന്റെ ചെലവു ഗണ്യമായി ഉയർത്തി. വിദ്യാഭ്യാസ വായ്പയുടെ ഉയർന്ന പലിശ നിരക്കും സങ്കീർണമായ വായ്പ നടപടിക്രമങ്ങളും വെല്ലുവിളിയാണ്.
2024 ൽ മാത്രം 13 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ പ്രവേശനം നേടി എന്നാണ് േകന്ദ്ര സർക്കാർ കണക്ക്. രാജ്യാന്തര വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിക്കുകയും നമ്മുടെ യുവാക്കൾക്ക് ആഗോളതലത്തിൽ കൂടുതൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഡെന്നി തോമസ് അഭിപ്രായപ്പെട്ടു. മലയാളികൾക്കു പ്രവാസം പുതുമയല്ല. മുൻകാലങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ്, അൽപം തൊഴിൽപരിചയവും ലഭിച്ചശേഷമാണു നാടുവിട്ടിരുന്നതെങ്കിൽ ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേ വിദ്യാർഥികൾ കേരളം വിടാൻ ശ്രമിക്കുന്നു എന്ന വ്യത്യാസം മാത്രം. വിദേശത്തേക്കു പോകുന്നവർക്കു മാത്രമല്ല, അവരെ അയയ്ക്കുന്ന നാടിനും എത്തിച്ചേരുന്ന നാടിനും അതുകൊണ്ടു പ്രയോജനമുണ്ട്. കേരളത്തിലെ യുവാക്കൾ വിദേശത്തേക്കു പോകുന്നതു തടയാൻ ശ്രമിക്കുന്നതിനു പകരം, എന്തുകൊണ്ടാണ് അവർ പോകുന്നതെന്നു മനസ്സിലാക്കി ഏതുവിധം അവരെ സഹായിക്കേണ്ടതെന്നു ചിന്തിക്കുകയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദേശപഠന സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് ചോദിക്കാം