മദ്രാസ് സർവകലാശാലയുടെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് നടത്തുന്ന രണ്ടു വർഷം ദൈർഘ്യമുള്ള എക്സിക്യൂട്ടീവ് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം അപേക്ഷിക്കാം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായാണ് ഈ പ്രോഗ്രാം. നാലു സെമസ്റ്ററുകളിലായി നടത്തുന്ന പ്രോഗ്രാമിന് യൂണിവേഴ്സിറ്റിയുടെ റഗുലർ എംബിഎ യുടെ പാഠ്യപദ്ധതി തന്നെയാണു ബാധകമാക്കിയിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലായി മൊത്തത്തിൽ 12 മണിക്കൂർ ക്ലാസുകൾ ഉണ്ടാകും. ഇംഗ്ലിഷാണു മാധ്യമം. പരിചയസമ്പന്നരായ, അധ്യാപകരുടെയും വ്യവസായ പ്രമുഖരുടെയും നേതൃത്വത്തിലാണു ക്ലാസുകൾ നടത്തുക.
അപേക്ഷകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 55 ശതമാനം മാർക്കോടെ, ഏതെങ്കിലും വിഷയത്തിലെ ബാച്ചിലർ ബരുദമുണ്ടായിരിക്കണം.. എക്സക്യൂട്ടീവ് കേഡറിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും അപേക്ഷകർക്കുണ്ടായിരിക്കണം.. അപേക്ഷാഫോറം The Registrar, University of Madras എന്ന പേരിലെടുത്ത 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഹാജരാക്കി, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവിയുടെ ഓഫിസിൽ നിന്നും വാങ്ങാം. (HOD, Dept. of Management Studies, University of Madras, Chepauk, Chennai-600005). പൂരിപ്പിച്ച അപേക്ഷ, ജൂലൈ 27 വരെ സ്വീകരിക്കും. ആദ്യ വർഷ ഫീസ് 90,265 രൂപയും രണ്ടാം വർഷത്തേത് 87825 രൂപയുമാണ്. www.unom.ac.in എന്ന വെബ്സൈറ്റിലെ Announcements ലിങ്കിൽ വിജ്ഞാപനം ലഭ്യമാണ്.