Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം ഐസറിൽ പിഎച്ച്‌ഡി

iisr

തിരുവനന്തപുരം ഐസറിൽ (IISER - Indian Institute of Science Education and Research, Vithura,  Thiruvananthapuram-695551) ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്‌ഡി പ്രോഗ്രാമിൽ പ്രവേശനത്തിനു 31 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം.  ഇ–മെയിൽ : phdprogramme@iisertvm.ac.in, വെബ്:  http://appserv.iisertvm.ac.in/phd.

ബയോളജി, ഫിസിക്സ്, കെമിസ്ട്രി മേഖലകള‌ിലാണ് ഗവേഷണാവസരം. 60% എങ്കിലും മാർക്ക് അഥവാ 6.5 / 10 ഗ്രേഡ് പോയിന്റ് ആവറേജോടെ ബയളോജിക്കൽ, കെമിക്കൽ, ഫിസിക്കൽ, മാത്തമാറ്റിക്കൽ, ബയോഇൻഫർമാറ്റിക്സ്, ആഗ്രിക്കൾച്ചറൽ, വെറ്ററിനറി സയൻസസ് മാസ്‌റ്റർ ബിരുദം അല്ലെങ്കിൽ എംബിബിഎസ് വേണം. 2019 ജനുവരി ഒന്നിനു സാധുതയും നിർദിഷ്ട നിലവാരവുമുള്ള  CSIR-UGC–JRF, DBT-JRF, ICMR-JRF, GATE JGEEBILS, INSPIRE-PhD, JEST മുതലായ യോഗ്യതകളിലൊന്നും വേണം.

സിലക്‌ഷന്റെ ഭാഗമായി തിരുവനന്തപുരത്താണ് അഭിമുഖം. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ എഴുത്തുപരീക്ഷയും നടത്തിയേക്കാം. 

പ്രോസസിങ് ഫീ  500 രൂപ എസ്ബിഐ ഓൺലൈൻ വഴി അടയ്ക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക്  250 രൂപ.