പൊളി വൈബ്, എനിക്ക് സെറ്റാകും; ടോക്സിക് ആയാൽ പറയും കടക്കു പുറത്ത്; ക്യാംപസിന്റെ പ്രണയ സങ്കൽപങ്ങളിങ്ങനെ...
പ്രണയം സങ്കൽപമാണ്. മനുഷ്യരാശിയുടെ ആരംഭം മുതലേ പ്രണയത്തിന് വേരുകൾ ഉണ്ട്. എന്നാൽ കാലങ്ങൾക്കിപ്പുറം പ്രണയം ഒരു പ്രഹസനമായി മാറി. ആ പ്രഹസനത്തിന്റെ പാർശ്വഫലങ്ങളാണ് ഇന്നത്തെ പ്രണയങ്ങളിൽ കാണുന്ന അക്രമ സ്വഭാവങ്ങൾ . എന്താണ് പ്രണയം? ‘അലിഞ്ഞു ചേർന്നതിനുശേഷമെൻ പിരിഞ്ഞു പോയി എങ്കിലും പ്രാണനെ ഇന്നും മംഗളം

പ്രണയം സങ്കൽപമാണ്. മനുഷ്യരാശിയുടെ ആരംഭം മുതലേ പ്രണയത്തിന് വേരുകൾ ഉണ്ട്. എന്നാൽ കാലങ്ങൾക്കിപ്പുറം പ്രണയം ഒരു പ്രഹസനമായി മാറി. ആ പ്രഹസനത്തിന്റെ പാർശ്വഫലങ്ങളാണ് ഇന്നത്തെ പ്രണയങ്ങളിൽ കാണുന്ന അക്രമ സ്വഭാവങ്ങൾ . എന്താണ് പ്രണയം? ‘അലിഞ്ഞു ചേർന്നതിനുശേഷമെൻ പിരിഞ്ഞു പോയി എങ്കിലും പ്രാണനെ ഇന്നും മംഗളം നേരുന്നു ഞാൻ...അവനാണു പ്രണയം’ എന്നാണല്ലോ എഴുത്തുകാരൻ ശ്രീകുമാരൻ തമ്പി പറഞ്ഞിരിക്കുന്നത്. വിട്ടുകൊടുക്കലിലെ പ്രണയത്തെക്കൂടി നാം ആസ്വദിക്കേണ്ടിയിരിക്കുന്നു. നഷ്ടപ്പെടും എന്ന് ഉറപ്പ് ഉള്ളതിനോടാണ് എനിക്ക് പ്രണയം.
∙എൽബിൻ ആന്റണി,
ബിടിടിഎം
രണ്ടാം വർഷ വിദ്യാര്‍ഥി,
സെന്റ് തോമസ് കോളജ്,
റാന്നി
എനിക്ക് പ്രണയം എന്നത് എന്റെ നൃത്തം ആണ്. രണ്ടു വ്യക്തികൾ തമ്മിൽ പരസ്പരം ഇഷ്ടത്തിലാവുന്നു, അതിനെ പ്രണയം എന്ന് വിശേഷിപ്പിക്കുന്നു. അതും പ്രണയം തന്നെ. നമ്മുക്ക് ഏറെ പ്രിയപ്പെട്ടത്, അഥവാ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയാതെ നമ്മുടെ ജീവിതത്തോട് ഒപ്പം, ഭാഗമായി തീരുന്ന ഒന്നിനോട് പ്രണയം തോന്നാം. എന്നെ ഭ്രമിപ്പിച്ചത് നൃത്തം മാത്രം.
∙നന്ദിത വിനേഷ്
ബിഎസ്‌സി കെമിസ്ട്രി
സെന്റ് തോമസ് കോളജ്,
റാന്നി
എന്തിനോടാണ് പ്രണയം എന്ന് ചോദിച്ചാൽ, എനിക്ക് എന്നോട് തന്നെയാണ് പ്രണയം. പലപ്പോഴും നമ്മൾ മറന്ന് പോകുന്ന ഒരു വസ്തുത നമ്മളെ പ്രണയിക്കാനും സ്നേഹിക്കാനും നമ്മളെക്കാൾ കൂടുതലായി മറ്റാർക്കും സാധ്യമല്ല എന്നതാണ്. നമ്മളെ പ്രണയിക്കാൻ മറന്നുപോകുന്നിടത്താണ് പരാജയം ഉണ്ടാകുന്നത്. അത്കൊണ്ട് ആദ്യം പ്രണയിക്കാം അവനവനെത്തന്നെ.
∙സോളി മേരി സോജൻ,
സെന്റ് തോമസ് കോളജ്, റാന്നി
80കളിലെയും 90കളിലെയും ചലച്ചിത്ര ഗാനങ്ങളോടാണ് എനിക്ക് പ്രണയം. കോവിഡിന്റെ കാലഘട്ടത്തിൽ കണ്ടതിലേറെയും പഴയ ചിത്രങ്ങളായിരുന്നു. അന്നു മുതൽ തുടങ്ങിയതാണ് ഈ ഇഷ്ടം. പഴയ പാട്ടുകൾ കേൾക്കാൻ പ്രത്യേക താൽപര്യമുണ്ട്.
∙ശ്രീനന്ദ വിജയൻ
ബിഎ മലയാളം
കാതോലിക്കേറ്റ് കോളജ്,
പത്തനംതിട്ട
തുടക്കത്തിൽ വായിക്കാതെ മാറ്റിവച്ച പുസ്തകങ്ങൾ പോലെ ചില മനുഷ്യരുണ്ട്. അടുത്തറിയും തോറും ആഴവും പരപ്പും കൂടി വരുന്ന പുസ്തകങ്ങൾ പോലെ... ഉള്ളിലെ ചോദ്യങ്ങളുടെയെല്ലാം ഉത്തരമെന്ന പോലെ... അവിടെ പ്രണയം തുടങ്ങുന്നു... വായിച്ചു മടുക്കുന്നതുവരെ അത് തുടരുകയും ചെയ്യും. ജാലവിദ്യക്കാരനായ പുസ്തകത്തെ ആർക്കാണ് മടുക്കുന്നത്?
∙ശ്യാമിലി ശിവദാസ്
എംഎസ്‌സി ഫിസിക്സ്
കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
ഓരോ മനുഷ്യന്റെയും പ്രണയം വ്യത്യാസം നിറഞ്ഞത് ആണ്. ‘‘ഞാൻ’’ എന്നതിൽ നിന്ന് ‘‘നമ്മൾ’’ എന്ന നിലയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതിലാണ് യഥാർഥ പ്രണയത്തിന്റെ അടിവേരുകൾ. പ്രണയം എന്തിനോടാണ് എന്ന് ചോദിച്ചാൽ പ്രണയത്തിന്റെ തലങ്ങൾ എന്നെ പഠിപ്പിച്ച, ഞാൻ വായിച്ചറിഞ്ഞ പുസ്തകങ്ങളോടാണ്. ഇന്നും രമണനും ചന്ദ്രികയും, ലൈലയും മജ്നുവും പ്രണയപരമായി നിലനിൽക്കുന്നത് ആ വായനയിലൂടെയാണ്. അതുകൊണ്ട് പുസ്തകങ്ങളോടാണ് പ്രണയം.
∙അമൽ ആനന്ദ്
ബിഎ ഹിസ്റ്ററി,
സെന്റ് തോമസ് കോളജ്,
റാന്നി