അധിവർഷത്തിലെ അധിക സന്തോഷം പങ്കുവച്ച് കലോൽസവ വേദിയിൽ നിന്ന് ഒരച്ഛനും മകനും
പിതാവ് എഴുതി ഈണമിട്ട വരികൾ വിവേക് കഥാപ്രസംഗ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സിൽ നിന്നുയർന്നത് വൻ ഹർഷാരവം. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ വിവേക് ‘ഭീഷ്മ പർവം’ കഥയാണ് അവതരിപ്പിച്ചത്.

കോട്ടയം : പിതാവ് എഴുതി ഈണമിട്ട വരികൾ വിവേക് കഥാപ്രസംഗ വേദിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സിൽ നിന്നുയർന്നത് വൻ ഹർഷാരവം. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ വിവേക് ‘ഭീഷ്മ പർവം’ കഥയാണ് അവതരിപ്പിച്ചത്. പിതാവും മൃദംഗം കലാകാരനുമായ ഡോ. ബാബുരാജ് പരിയാനംപറ്റയാണ് കഥയും ആവശ്യമുള്ള പാട്ടുകളുമെല്ലാം തയാറാക്കിയത്. എൽപി സ്കൂൾ അധ്യാപകൻ കൂടിയായ ബാബുരാജ് നിരവധി സംഗീത ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കഥാ പ്രസംഗത്തിൽ പിതാവ് തന്നെയാണ് ഗുരുവെന്ന് വിവേക് പറയുന്നു. പത്തു വയസ്സുമുതലാണ് കാഥികന്റെ വേഷമിടാൻ തുടങ്ങിയത്. മൽസരങ്ങളിൽ മാത്രമല്ല പൊതു പരിപാടികളിലും വിവേക് കഥാപ്രസംഗം അവതരിപ്പിക്കാറുണ്ട്.