ട്രാൻസ്ജെൻഡർ വിഭാഗത്തിലെ തിലകപ്പട്ടം തൊട്ടരികെ; ലളിതഗാന മൽസരത്തിന്റെ വിധി സഞ്ജനയ്ക്കു നിർണായകം
ശാസ്ത്രീയസംഗീതത്തിൽ ജയിച്ചു. ഇനി ‘ലളിതമായി’ ഒരു ജയം കൂടി വേണം, എങ്കിലും ഭരതനാട്യത്തിൽ കാലിടറി രണ്ടാം സ്ഥാനത്തേക്ക് പോയതോടെ ഇത്തവണ തിലകപ്പട്ടത്തിലേക്ക് എത്താനാകുമോയെന്ന ആശങ്കയിലാണ് സഞ്ജന ചന്ദ്രൻ.

കോട്ടയം ∙ ശാസ്ത്രീയസംഗീതത്തിൽ ജയിച്ചു. ഇനി ‘ലളിതമായി’ ഒരു ജയം കൂടി വേണം, എങ്കിലും ഭരതനാട്യത്തിൽ കാലിടറി രണ്ടാം സ്ഥാനത്തേക്ക് പോയതോടെ ഇത്തവണ തിലകപ്പട്ടത്തിലേക്ക് എത്താനാകുമോയെന്ന ആശങ്കയിലാണ് സഞ്ജന ചന്ദ്രൻ.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കഴിഞ്ഞ വർഷം തിലകമായിരുന്നു എറണാകുളം സെന്റ് തെരേസാസിലെ സഞ്ജന. ബിഎ ഭരതനാട്യം വിദ്യാർഥിയാണെങ്കിലും ഇത്തവണ ആദ്യമായി ഭരതനാട്യം മത്സരത്തിനെത്തിയ സിയ പവൽ, തൻവി സുരേഷ് എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടപ്പോൾ രണ്ടാംസ്ഥാനം കൊണ്ട് സഞ്ജനയ്ക്കു തൃപ്തിപ്പെടേണ്ടി വന്നു.
ഇനി ലളിതഗാനം മത്സരം കൂടി ബാക്കിയുണ്ട്. അതിലാണു പ്രതീക്ഷ. 2021 ൽ നട്ടുവർ ഗുരു ഗോപീകൃഷ്ണ അവാർഡ് നേടിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലും സജീവം.