എംജി യൂണിവേഴ്സിറ്റി കലോൽസവം: തമിഴ് പ്രസംഗത്തിലും പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി അലൻ
കുമളി സീപാസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. തമിഴ് മീഡിയം സ്കൂളിൽ പഠിച്ച അലൻ സംസ്ഥാന സ്കൂൾ തമിഴ് കലോത്സവത്തിലും പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

കോട്ടയം ∙ അനൈവർക്കും എനത് പനിവാണ വണക്കം... തമിഴ് പ്രസംഗത്തിലും പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി അലൻ സി.മെയിൻസൺ. കുമളി സീപാസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. തമിഴ് മീഡിയം സ്കൂളിൽ പഠിച്ച അലൻ സംസ്ഥാന സ്കൂൾ തമിഴ് കലോത്സവത്തിലും പദ്യപാരായണത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. കേരള സർവകലാശാലാ കലോത്സവത്തിൽ തുടർച്ചയായ 4 വർഷം തമിഴ് പ്രസംഗത്തിൽ സമ്മാനം നേടി. എംജിയിൽ ഇതാദ്യമായി തമിഴ് ഭാഷയും മത്സരത്തിൽ ഉൾപ്പെടുത്തിയപ്പോൾ 41 പേർ പങ്കെടുത്തു. ഇതിൽ 35 പേരും ഇടുക്കി ജില്ലക്കാരാണ്. ഇടുക്കി തമിഴ് മീഡിയം അധ്യാപകരായ മെയിൻസണും ഇന്ദിരയുമാണ് അലന്റെ മാതാപിതാക്കൾ.