പൂരത്തിന്റെ വൈബ് പിടിക്കാൻ യൂറോപ്പിൽ നിന്ന് നാട്ടിലേക്ക്; പൂരം കൂടാൻ യൂത്തന്മാർ റെഡി
കാണാൻ പോകുന്ന പൂരത്തെക്കുറിച്ചു യുവതലമുറ സംസാരിക്കുന്നു കണ്ടുപഠിക്കണം വീട് തൃശൂർ ടൗണിൽ തന്നെയാണെങ്കിലും ഇതുവരെ അടുത്തു നിന്ന് കുടമാറ്റമൊന്നും കണ്ടിട്ടില്ല. അതുപോലെ ആദ്യമായാണ് പൂരവിളംബരം കാണുന്നത്. ചടങ്ങുകളുടെ ചരിത്രമോ ആചാരങ്ങളോ ഒന്നും അറിയില്ലെങ്കിലും എല്ലാം കണ്ടു പഠിക്കണമെന്ന ആഗ്രഹത്തോടെ

കാണാൻ പോകുന്ന പൂരത്തെക്കുറിച്ചു യുവതലമുറ സംസാരിക്കുന്നു
കണ്ടുപഠിക്കണം
വീട് തൃശൂർ ടൗണിൽ തന്നെയാണെങ്കിലും ഇതുവരെ അടുത്തു നിന്ന് കുടമാറ്റമൊന്നും കണ്ടിട്ടില്ല. അതുപോലെ ആദ്യമായാണ് പൂരവിളംബരം കാണുന്നത്. ചടങ്ങുകളുടെ ചരിത്രമോ ആചാരങ്ങളോ ഒന്നും അറിയില്ലെങ്കിലും എല്ലാം കണ്ടു പഠിക്കണമെന്ന ആഗ്രഹത്തോടെ അടുത്തു നിന്ന് കാണാനാണ് വന്നത്.
ടി.എ.വിജയലക്ഷ്മി
പൂരം ഗെറ്റ്റ്റുഗദർ
പൂരം മിസ് ചെയ്യുന്നത് വേറെ നാട്ടിൽ പഠിക്കാൻ പോകുമ്പോഴാണ്. കാസർഗോഡ് പഠിക്കുമ്പോൾ മോഡൽ എക്സാം കട്ട് ചെയ്ത് പൂരം കാണാൻ ഞാൻ വന്നിട്ടുണ്ട്. ഇപ്പോൾ ഹൗസ് സർജൻസിക്ക് പൂരം കാണാൻ വേണ്ടി നാട്ടിൽ തന്നെ പോസ്റ്റിങ് എടുത്തു. അത്രയ്ക്കും മിസ് ചെയ്യാൻ പറ്റില്ല. പൂരം ഒത്തുകൂടൽ കൂടിയാണ്. കൂട്ടുകാരെല്ലാം എന്തായാലും പൂരത്തിനു വരും. അപ്പൊ അതൊരു വൈബ് തന്നെയാണ്.
എസ്.അഞ്ജന
ഫ്രം യൂറോപ്
പൂരം അടിപൊളി വൈബാണ്. വേറെ എവിടെപ്പോയാലും അത് കിട്ടില്ല. എല്ലാ വർഷവും മിസ്സാക്കാതെ പൂരം കാണാറുള്ളതാണ്. യൂറോപ്പിൽ നിന്ന് പൂരം കാണാൻ വേണ്ടി തന്നെയാണ് നാട്ടിലെത്തിയത്.
നവീൻ സി.നായർ
കളറാക്കണം
തൃശൂർകാരി ആണെങ്കിൽ കൂടെ ഇത് രണ്ടാമത്തെ വർഷമാണ് പൂരം കാണാൻ വരുന്നത്. കൂട്ടുകാരുടെ എല്ലാം കൂടെ പൊളിക്കാനാണ് ഈ പ്രാവശ്യം എത്തിയത്. തെക്കേഗോപുരനട തുറക്കുന്നതു കാണാൻ രാവിലെ 9.30ക്ക് എത്തിയതാണ്. അതുകൊണ്ട് ഏറ്റവും മുൻപിൽ തന്നെ നിൽക്കാനായി. പൂരത്തിനും രാവിലെ തന്നെ വന്ന് കളറാക്കാനാണ് ഞങ്ങടെ പ്ലാൻ.
മീര സുജിത്ത്
കന്നിപ്പൂരം
ആദ്യായിട്ട് പൂരം കാണാൻ വന്നതിന്റെ എല്ലാ എക്സൈറ്റ്മെന്റിലുമാണ് ഞാൻ. ഇത്രയും നാൾ ടിവിയിൽ മാത്രം കണ്ടിരുന്നത് നേരിട്ടു കാണുമ്പോൾ ഭയങ്കര ത്രില്ലുണ്ട്. എന്തായാലും എല്ലാ ചടങ്ങുകളും കാണാൻ ഒരുങ്ങി തന്നെയാണ് ഈ പ്രാവശ്യത്തെ വരവ്
ആഗനസ് തെരേസ