വിജയിക്കാന്‍ ഉറക്കം കളയണോ? അവരോട് സഹതാപം മാത്രമെന്ന് മെലിന്‍ഡ ഗേറ്റ്‌സ്
‘എന്തിനാണ് എട്ടും ഒന്‍പതും മണിക്കൂര്‍ ഒക്കെ മനുഷ്യന്‍ ഉറങ്ങുന്നത്? ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങിയാല്‍ ബാക്കി സമയമൊക്കെ ഉത്‌പാദനപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാമല്ലോ’. ഇത്തരത്തില്‍ ചിന്തിക്കുകയും ഇതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന പലരെയും അടുത്ത കാലത്തായി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ആ

‘എന്തിനാണ് എട്ടും ഒന്‍പതും മണിക്കൂര്‍ ഒക്കെ മനുഷ്യന്‍ ഉറങ്ങുന്നത്? ദിവസം രണ്ടോ മൂന്നോ മണിക്കൂര്‍ ഉറങ്ങിയാല്‍ ബാക്കി സമയമൊക്കെ ഉത്‌പാദനപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാമല്ലോ’. ഇത്തരത്തില്‍ ചിന്തിക്കുകയും ഇതിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന പലരെയും അടുത്ത കാലത്തായി നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ആ കൂട്ടത്തില്‍ വലിയ കമ്പനി സിഇഒമാരും ടെക് സംരംഭകരുമൊക്കെ കാണും. എന്നാല്‍ ഉറക്കം കളഞ്ഞു കൊണ്ടുള്ള എന്ത് സമീപനവും മണ്ടത്തരമാണെന്ന് പറയുകയാണ് പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകയും ശതകോടീശ്വരിയുമായ മെലിന്‍ഡ് ഫ്രഞ്ച് ഗേറ്റ്‌സ്. അത്തരത്തില്‍ ഉറക്കം കളഞ്ഞ് ഉത്‌പാദനക്ഷമതയുണ്ടാക്കുന്നവരുടെ അടുത്ത് കൂടി പോകാന്‍ താത്‌പര്യമില്ലെന്നും വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ മെലിന്‍ഡ പറയുന്നു. താന്‍ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂറെങ്കിലും ഉറങ്ങാറുണ്ടെന്നും മെലിന്‍ഡ കൂട്ടിച്ചേര്‍ക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പെപ്‌സികോ മുന്‍ സിഇ ഇന്ദിര നൂയി, ഫെറാറി മുന്‍ സിഇഒ സെര്‍ജിയോ മാര്‍ഷിയോണ്‍, യാഹൂ മുന്‍ സിഇഒ മാരിസ മേയര്‍ എന്നിവരെല്ലാം കുറച്ച് സമയം ഉറങ്ങുന്ന കൂട്ടത്തിലുള്ളവരാണ്. ഉറക്കത്തിന്റെ കാര്യത്തില്‍ പ്രമുഖര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ആരോഗ്യ വിദഗ്‌ധര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഓരോ മനുഷ്യനും ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്‌ധരും ആരോഗ്യ സംഘടനകളുമെല്ലാം ശുപാര്‍ശ ചെയ്യുന്നു. ഉറക്കമില്ലായ്‌മ ഹൃദ്രോഗം, വൃക്ക രോഗം, ഉയര്‍ന്ന രക്ത സമ്മർദം, പ്രമേഹം, പക്ഷാഘാതം, അമിതവണ്ണം, വിഷാദരോഗം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു.