കിട്ടിയാൽ ഉൗട്ടി, ഇല്ലെങ്കിൽ....; ഒാണം ബംപർ കിട്ടിയാൽ എന്തു ചെയ്യും? വായനക്കാരുടെ പ്രതികരണം
വർഷത്തിലൊരിക്കൽ മാവേലി വരുന്നത് പോലെയാണ് ഭാഗ്യക്കുറിവകുപ്പിന്റെ തിരുവോണം ബംപർ. കിട്ടിയാൽ 25 കോടി ഒന്നാം സമ്മാനം! രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കുക 20 പേർക്കാണ്. സമ്മാനർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റ് ഉൾപ്പെടെ 22 പേരാണ് ഓണം ബംപറിലൂടെ കോടീശ്വരന്മാർ ആകാൻ പോകുന്നത്. ഒന്നാം സമ്മാനം എല്ലാവരുടെയും

വർഷത്തിലൊരിക്കൽ മാവേലി വരുന്നത് പോലെയാണ് ഭാഗ്യക്കുറിവകുപ്പിന്റെ തിരുവോണം ബംപർ. കിട്ടിയാൽ 25 കോടി ഒന്നാം സമ്മാനം! രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കുക 20 പേർക്കാണ്. സമ്മാനർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റ് ഉൾപ്പെടെ 22 പേരാണ് ഓണം ബംപറിലൂടെ കോടീശ്വരന്മാർ ആകാൻ പോകുന്നത്. ഒന്നാം സമ്മാനം എല്ലാവരുടെയും സ്വപ്നമാണെങ്കിലും സമ്മാനം ലഭിച്ചാൽ എന്തു ചെയ്യുമെന്ന് ചോദ്യത്തിനു മനോരമ ഒാൺലൈൻ സമൂഹമാധ്യമ അക്കൗണ്ടുകളിൽ വായനക്കാർ പങ്കുവച്ചത് കൗതുകകരമായ മറുപടികളാണ്.
സമ്മാനം ലഭിച്ചാൽ ആരോടും പറയരുതെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. മുൻകാലങ്ങളിൽ സമ്മാനം നേടിയവരുടെ അനുഭവം തന്നെയാണ് പാഠമെന്ന് വായനക്കാർ അഭിപ്രായപ്പെടുന്നു. ലോട്ടറി കിട്ടിയിട്ട് വേണം കടങ്ങൾ തീർത്ത് സ്വസ്ഥമായിരിക്കാനെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.കാലികമായ വിഷയങ്ങളോട് ബംപർ ഒന്നാം സമ്മാനത്തെ ബന്ധപ്പെടുത്താനും ചിലർ മറന്നില്ല. കിട്ടിയ കാശുകൊണ്ടൊരു പിആർ ഏജൻസി തുടങ്ങുമെന്നും കമന്റുകളുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെയും ഇതിൽ ചിലർ വെറുതെ വിട്ടില്ല. സമ്മാനം കിട്ടിയാൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്നും അഭിപ്രായപ്പെടുന്നു. ആദ്യം കുടുംബക്കാർക്കു കൊടുക്കും എന്നാലേ ബാക്കി അനുഭവിക്കാൻ നമ്മൾ കാണൂ, ഒരു ആംബുൻസ് ബുക്ക് ചെയ്യും. എന്നിട്ട് ബോധം വന്നിട്ട് ആവാം ബാക്കി..... ആ നിലവിളി ശബ്ദം ഇടൂ... എന്നിങ്ങനെയും കമന്റുകളുണ്ട്.