സെവൻസ് ടൂർണമെന്റിൽ കടലയും സോഡയും വിറ്റു നടന്ന പയ്യൻ കളിക്കാരനായി; കളിക്കളത്തിലെ ‘വിജയ’ മുദ്ര
പാട്ട പെറുക്കിയും കണ്ടത്തിൽ പണിതുമുള്ള കയ്പു ജീവിതത്തിനിടയിലും എന്നെ പന്തു കളിക്കാനയച്ച എന്റെ അച്ഛൻ മണിയും അമ്മ കൊച്ചമ്മുവും മുതൽ കാൽപന്തിന്റെ കളത്തിലും പുറത്തുമായുള്ള ഒരുപിടി ഗുരുക്കൻമാർ വരെ നീളുന്നവരുടെ അനുഗ്രഹമാണ് ഫുട്ബോളറായുള്ള വളർച്ചയ്ക്കു കൈത്താങ്ങായത്. വീട്ടിലെയും നാട്ടിലെയും ചേട്ടൻമാരെല്ലാം
പാട്ട പെറുക്കിയും കണ്ടത്തിൽ പണിതുമുള്ള കയ്പു ജീവിതത്തിനിടയിലും എന്നെ പന്തു കളിക്കാനയച്ച എന്റെ അച്ഛൻ മണിയും അമ്മ കൊച്ചമ്മുവും മുതൽ കാൽപന്തിന്റെ കളത്തിലും പുറത്തുമായുള്ള ഒരുപിടി ഗുരുക്കൻമാർ വരെ നീളുന്നവരുടെ അനുഗ്രഹമാണ് ഫുട്ബോളറായുള്ള വളർച്ചയ്ക്കു കൈത്താങ്ങായത്. വീട്ടിലെയും നാട്ടിലെയും ചേട്ടൻമാരെല്ലാം
പാട്ട പെറുക്കിയും കണ്ടത്തിൽ പണിതുമുള്ള കയ്പു ജീവിതത്തിനിടയിലും എന്നെ പന്തു കളിക്കാനയച്ച എന്റെ അച്ഛൻ മണിയും അമ്മ കൊച്ചമ്മുവും മുതൽ കാൽപന്തിന്റെ കളത്തിലും പുറത്തുമായുള്ള ഒരുപിടി ഗുരുക്കൻമാർ വരെ നീളുന്നവരുടെ അനുഗ്രഹമാണ് ഫുട്ബോളറായുള്ള വളർച്ചയ്ക്കു കൈത്താങ്ങായത്. വീട്ടിലെയും നാട്ടിലെയും ചേട്ടൻമാരെല്ലാം
പാട്ട പെറുക്കിയും കണ്ടത്തിൽ പണിതുമുള്ള കയ്പു ജീവിതത്തിനിടയിലും എന്നെ പന്തു കളിക്കാനയച്ച എന്റെ അച്ഛൻ മണിയും അമ്മ കൊച്ചമ്മുവും മുതൽ കാൽപന്തിന്റെ കളത്തിലും പുറത്തുമായുള്ള ഒരുപിടി ഗുരുക്കൻമാർ വരെ നീളുന്നവരുടെ അനുഗ്രഹമാണ് ഫുട്ബോളറായുള്ള വളർച്ചയ്ക്കു കൈത്താങ്ങായത്. വീട്ടിലെയും നാട്ടിലെയും ചേട്ടൻമാരെല്ലാം പന്തു കളിക്കാനിറങ്ങുന്നതാണു തൃശൂരിന്റെ ശീലം. അങ്ങനെയാണു ഞാനും വന്നത്. അഞ്ചാം ക്ലാസിൽ വച്ചാണ് സ്കൂളിനെ പ്രതിനിധീകരിച്ചു ഞാൻ കളിക്കാനിറങ്ങിയത്. വീട്ടിൽ പട്ടിണിയായിരുന്ന എനിക്ക് ആഹാരവും കളിക്കാനുള്ള ആവേശവും പകർന്നു തന്നത് ക്ലാസ് ടീച്ചറായിരുന്ന പ്രഭാവതി ടീച്ചറാണ്. പഠനകാലത്തു സെവൻസ് ടൂർണമെന്റിനിടെ കടലയും സോഡയും വിറ്റു നടന്ന ഞാൻ വൈകാതെ കളിക്കാരനായി ആ കളത്തിനുള്ളിലും ഇറങ്ങി.
കളി കണ്ട് ഇഷ്ടം തോന്നിയ പരിശീലകൻ ജോസ് പറമ്പൻ, 12–ാം വയസ്സിൽ എന്നെ സ്പോർട്സ് കൗൺസിൽ ക്യാംപിലെത്തിച്ചതാണു ജീവിതത്തിലെയും കളത്തിലെയും വഴിത്തിരിവ്. അച്ഛന്റെ കയ്യും പിടിച്ച് അന്നു ഞാനെത്തിയത് അടുത്തിടെ അന്തരിച്ച ടി. കെ. ചാത്തുണ്ണി സാറിന്റെ മേൽനോട്ടത്തിലുള്ള മൂന്നുവർഷ ക്യാംപിലേക്കാണ്. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായിരുന്ന യു.പി. ജോണിച്ചേട്ടനാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ബൂട്ട് വാങ്ങിത്തന്നത്. കേരളവർമ കോളജിലെ കായികാധ്യാപകനും സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിമായിരുന്ന എം.സി. രാധാകൃഷ്‌ണൻ സാറിനെ ഞാൻ എങ്ങനെയാണ് മറക്കുക.
17–ാം വയസ്സിലാണു കേരള പൊലീസിലൂടെ ദേശീയതലത്തിൽ അരങ്ങേറ്റം. വിജയൻ എന്നൊരു കളിക്കാരൻ പയ്യനുണ്ട്, പൊലീസിന്റെ ഭാഗമാക്കണമെന്നു മുഖ്യമന്ത്രി കെ. കരുണാകരനോടു ശുപാർശ ചെയ്തതു മുൻ ഡിജിപി എം.കെ. ജോസഫ് സാറാണ്. 1987ൽ കൃത്യം 18 തികഞ്ഞപ്പോൾ അപ്പോയിന്റ്‌മെന്റ് ഓർഡറും കിട്ടി. പൊലീസിൽ പരിശീലകൻ എ.എം. ശ്രീധരൻ സാറാണ്. 19–ാം വയസ്സിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി അരങ്ങേറിയ കേരള പൊലീസ് ഫെഡറേഷൻ കപ്പിൽ മുത്തമിടാനായതാണ് മറക്കാനാവാത്ത ഓർമ. ആ വിജയത്തിനു പിന്നാലെ കൊൽക്കത്ത ക്ലബ് മോഹൻ ബഗാന്റെ വിളിയെത്തി. 21–ാം വയസ്സിൽ ബഗാനിലെത്തിയ എനിക്കായി അവിടെയും പരിശീലകന്റെ രൂപത്തിലൊരു ഈശ്വരാനുഗ്രഹം കാത്തിരുന്നു. സുഭാഷ് ഭൗമിക് എന്ന ബഡാ കോച്ചിന്റേതായിരുന്നു അന്നു ബഗാൻ. ചീമ ഒക്കേരിയും കൃഷാനുഡേയും ശിശിർ ഘോഷും പോലുള്ള പുലികളുള്ള ബഗാന്റെ മുൻനിരയിലൊരു സ്ഥാനം ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല. പക്ഷേ, ഭൗമിക് സാറിന്റെ തീരുമാനം മറ്റൊന്നായി. കളത്തിൽ എങ്ങനെ നീങ്ങാനുമുള്ള സ്വാതന്ത്ര്യവും തന്നു മലയാളി പയ്യനെ കളത്തിലിറക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
ബഗാനിൽ തിളങ്ങിയതിനു പിന്നാലെ നെഹ്റു കപ്പ് ചാംപ്യൻഷിപ്പിലൂടെ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറാനുള്ള ഭാഗ്യമുണ്ടായി. കേരളത്തിനു വേണ്ടി എനിക്കൊരു സന്തോഷ് ട്രോഫി നേടണമെന്ന വാശിയുണ്ടായിരുന്നു. 1993 ൽ കൊച്ചിയുടെ മണ്ണിൽ അതു സാധ്യമായി. ഈയിടെ അന്തരിച്ച ടി.എ. ജാഫറിക്കയായിരുന്നു അന്നു പരിശീലകൻ. ഈസ്‌റ്റ് ബംഗാളിന്റെ ഭാഗമായി ഒരുവട്ടം കൂടി കൊൽക്കത്തയിലെത്തി. 2003 ൽ ആഫ്രോ ഏഷ്യൻ ഗെയിംസിൽ ടോപ്‌സ്‌കോററായി രാജ്യാന്തര ഫുട്ബോളിൽ നിന്നു വിട വാങ്ങിയ ഞാൻ 2005 ൽ കൊച്ചി വേദിയായ സന്തോഷ്ട്രോഫി കളിച്ചതോടെയാണു കളമൊഴിഞ്ഞത്.
ഐ.എം.വിജയൻ
തൃശൂരിലെ കോലോത്തുംപാടത്തു ജനിച്ചു. കേരള പൊലീസ് ടീമിലൂടെ ദേശീയ ശ്രദ്ധ നേടിയ വിജയൻ 3 തവണ മികച്ച താരത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. കേരളം, ബംഗാൾ ടീമുകളെ പ്രതിനിധീകരിച്ചു 3 തവണ സന്തോഷ് ട്രോഫി നേടിയ സ്ട്രൈക്കർ ഇന്ത്യയ്ക്കായി 72 മത്സരങ്ങൾ കളിച്ചു. 29 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. അർജുന അവാർഡ് നേടുന്ന ആദ്യ മലയാളി ഫുട്‌ബോൾ താരമാണ്. ഇപ്പോൾ കേരള പൊലീസിൽ അസിസ്റ്റന്റ് കമാൻഡന്റും പൊലീസ് ടീമിന്റെ പരിശീലകനും. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി അംഗമായ താരം സിനിമയിലും സജീവം.
ഭാര്യ: രാജി വിജയൻ.
മക്കൾ: അർച്ചന, ആരോമൽ, അഭിരാമി
വിലാസം: മണിസൗധം, ചെമ്പൂക്കാവ് പി.ഒ., തൃശൂർ