സമയം ഇനിയും അത്ര വൈകിയിട്ടില്ല, ഈ 9 ശീലം പാലിച്ചാൽ ജീവിതത്തിലും കരിയറിലും ജയം ഉറപ്പ്

വ്യക്തി ജീവിതത്തിലും കരിയറിലും വിജയിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ആഗ്രഹം മാത്രമേ ഉണ്ടാവുകയുള്ളൂ, ഒന്നും അങ്ങ് നടക്കില്ല. വില്ലന്‍ നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ്. ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കരിയറിലും ജീവിതത്തിലും വിജയം കൈയ്യെത്തി പിടിക്കാനാകും. 1. ആത്മവിശ്വാസം വിജയകരമായ കരിയറിനു വേണ്ട അടിത്തറയാണ്

വ്യക്തി ജീവിതത്തിലും കരിയറിലും വിജയിക്കണമെന്ന ആഗ്രഹമുണ്ട്. പക്ഷേ, ആഗ്രഹം മാത്രമേ ഉണ്ടാവുകയുള്ളൂ, ഒന്നും അങ്ങ് നടക്കില്ല. വില്ലന്‍ നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ്. ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കരിയറിലും ജീവിതത്തിലും വിജയം കൈയ്യെത്തി പിടിക്കാനാകും.
1. ആത്മവിശ്വാസം
വിജയകരമായ കരിയറിനു വേണ്ട അടിത്തറയാണ് ആത്മവിശ്വാസം. അവനവനിവല്‍ വിശ്വസിക്കാനുള്ള കഴിവാണ് ഒരു നല്ല കരിയറിനെ ശരാശരി കരിയറില്‍ നിന്നു വേര്‍തിരിച്ച് നിര്‍ത്തുന്നത്.
2. അവനവനില്‍ നിക്ഷേപിക്കുക
നമ്മളില്‍ എത്ര കൂടുതല്‍ നിക്ഷേപം നടത്തുന്നുവോ അത്രയും ലാഭവിഹിതവും ലഭിക്കും. നമ്മുടെ നൈപുണ്യങ്ങളും ആശയങ്ങളും വികസിപ്പിക്കാന്‍ ശ്രമിക്കുക. വായനയിലൂടെയും കൂടുതല്‍ പഠനങ്ങളിലൂടെയും നൈപുണ്യവത്ക്കരണത്തിലൂടെയും സ്വയം നവീകരിച്ചു കൊണ്ടിരിക്കുക.
3. ദീര്‍ഘകാല ലക്ഷ്യങ്ങള്‍
ദീര്‍ഘകാല ലക്ഷ്യങ്ങളിട്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതു മുന്നോട്ടുള്ള പ്രയാണത്തിനു വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. എന്താണു കൈവരിക്കാന്‍ ആഗ്രഹിക്കുന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തത ഉണ്ടാകണം. അതിലേക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തണം.
4. ഉത്തരവാദിത്തം ഏല്‍ക്കുക
നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പഠിക്കണം. ആരും സമ്പൂര്‍ണ്ണരല്ലാത്തതിനാല്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കാം. പക്ഷേ, ചെയ്ത കാര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും തെറ്റുകള്‍ സമ്മതിച്ചു തിരുത്താനുമുള്ള മനോഭാവം ഉണ്ടാവേണ്ടത് അതിപ്രധാനമാണ്.
5. സമയം പ്രധാനം
സമയം പരിമിതമായ വിഭവമായതിനാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതു കരിയറിനെ നേരിട്ടു ബാധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനു സമയത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണം.
6. സ്ഥിരത
വിജയകരമായ കരിയറിനു വേണ്ടതു കഴിവോ ഭാഗ്യമോ അല്ല സ്ഥിരതയാര്‍ന്ന പ്രകടനമാണ്. ഏര്‍പ്പെട്ടിരിക്കുന്ന പ്രവൃത്തിയില്‍ നിന്നു ശ്രദ്ധ പതറാതെ വെടിപ്പായി ചെയ്യുക. ആരംഭശൂരത്വം കാണിക്കാതെ ഒരു പ്രവൃത്തിയില്‍ ദീര്‍ഘകാലത്തേക്കു സമര്‍പ്പിക്കുക. സ്ഥിരതയുള്ളവര്‍ക്കു ലക്ഷ്യപ്രാപ്തിക്ക് അച്ചടക്കമുണ്ടാകും.
7. സാമ്പത്തിക മാനേജ്മെന്റ്
കരിയർ വിജയത്തിന് അത്യാവശ്യം വരുത്തേണ്ട ജീവിത ശൈലി മാറ്റമാണു സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യേണ്ടതു സംബന്ധിച്ചത്. മികച്ച ധനകാര്യ മാനേജ്മെന്റിനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗ്ഗം ബജറ്റ് തയ്യാറാക്കലാണ്. ഇതിലൂടെ നിങ്ങളുടെ വരവും ചെലവും സന്തുലിതമാക്കി നിലനിർത്താൻ സാധിക്കും. അനാവശ്യ ചെലവുകൾ ഒഴിവാക്കാനും സാമ്പത്തിക ഭദ്രത കൈവരിക്കാനും ഇതിലൂടെ സാധിക്കും.
8. മുൻകൂട്ടി ആസൂത്രണം ചെയ്യുക
ഒരു മുഴം മുന്നേ എറിയുന്നത് കരിയർ വിജയത്തിന്റെ കാര്യത്തിലും പ്രയോജനപ്പെടും. ആസൂത്രണം ചെയ്യുമ്പോൾ പരാജയ സാധ്യതകളും നേരത്തേ നിർണ്ണയിക്കാൻ സാധിക്കും. ആസൂത്രണത്തിലൂടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിക്കും. അനാവശ്യമായ കാര്യങ്ങളിലേക്കു ശ്രദ്ധ പതറി പോകാതിരിക്കാനും ആസൂത്രണം സഹായിക്കും.
9. വ്യായാമം, വിശ്രമം
ആരോഗ്യകരമായ ജീവിതത്തിന് മാത്രമല്ല ആരോഗ്യകരമായ കരിയർ വളർച്ചയ്ക്കും വ്യായാമം അത്യാവശ്യമാണ്. ശാരീരിക വ്യായാമത്തിലൂടെ തൊഴിലിടത്തിലെ നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. സർഗ്ഗാത്മക ചിന്തകൾ ഉണ്ടാകുന്നതിനും വ്യായാമം ആവശ്യമാണ്. ചിലർക്കു ബിസിനസ്സ് വളർത്തുന്നതിനുള്ള നെറ്റ് വർക്കിങ് അവസരങ്ങളാണ് ഈ സമയം തുറന്നിടുന്നത്. ഗോൾഫ് കോഴ്സുകളിലും ടെന്നീസ് ക്ലബുകളിലുമൊക്കെ രൂപപ്പെട്ട ബിസിനസ് പങ്കാളിത്തങ്ങൾ നിരവധി. വ്യായാമം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആവശ്യത്തിന് ഉറക്കവും വിനോദവും ഉൾപ്പെട്ട വിശ്രമവേളകൾ.