ജോലിതേടി ഇന്റർനെറ്റിൽ മുങ്ങിത്തപ്പേണ്ട, ലളിതമായി വഴികാട്ടും ഈ സ്മാര്‍ട്ട് ‘എഐ’ ടൂളുകള്‍

എന്തിനും ഏതിനും നിർമിത ബുദ്ധിയുടെ സഹായം തേടുന്ന കാലഘട്ടമാണ് നമ്മുടേത്. തൊഴില്‍ അന്വേഷണത്തിലും എഐ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എഐ സങ്കേതകങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി സ്‌മാര്‍ട്ടായി തൊഴില്‍ അന്വേഷിക്കുന്നവരെ കാത്ത് സ്വപ്‌നസമാനമായ അവസരങ്ങളാണ് വിപണിയിലുള്ളത്.

എന്തിനും ഏതിനും നിർമിത ബുദ്ധിയുടെ സഹായം തേടുന്ന കാലഘട്ടമാണ് നമ്മുടേത്. തൊഴില്‍ അന്വേഷണത്തിലും എഐ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എഐ സങ്കേതകങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി സ്‌മാര്‍ട്ടായി തൊഴില്‍ അന്വേഷിക്കുന്നവരെ കാത്ത് സ്വപ്‌നസമാനമായ അവസരങ്ങളാണ് വിപണിയിലുള്ളത്. തൊഴിലന്വേഷണത്തിന് സഹായകമായ ചില ഓണ്‍ലൈന്‍ ടൂളുകള്‍ പരിചയപ്പെടാം.
1. കരിയർഫ്ലോ.എെഎ (Careerflow.ai)
എഐയുടെ സഹായത്തോടെ എടിഎസ് സൗഹൃദ റെസ്യൂമെ നിമിഷനേരത്തിനുള്ളില്‍ ഏതാനും ക്ലിക്കുകള്‍ കൊണ്ട് നിർമിച്ചെടുക്കാന്‍ കരിയർഫ്ലോ.എെഎ സഹായിക്കും. ഓരോ ജോലിക്കും അനുസരിച്ച് കവറിങ് ലെറ്ററും റെസ്യൂമെയുമെല്ലാം പുതുക്കാനും ഈ സൈറ്റ് ഉപയോഗിക്കാം. നമുക്ക് ആവശ്യമായ തൊഴില്‍ ആപ്ലിക്കേഷനുകള്‍ ഓരോന്നും കുത്തിയിരുന്ന് നമ്മള്‍ തന്നെ ടൈപ്പ് ചെയ്യുന്നതിനു പകരം കരിയർഫ്ലോ ഉപയോഗിച്ച് ഓട്ടോഫില്‍ ചെയ്യാന്‍ സാധിക്കും. ഓരോ ആപ്ലിക്കേഷനും ട്രാക്ക് ചെയ്‌ത് ഒരേയിടത്തില്‍ അവയുടെ പുരോഗതി മനസ്സിലാക്കാനും ഈ എഐ വെബ്‌സൈറ്റ് സഹായിക്കും. ലിങ്ക്‌ഡ് ഇന്‍ പ്രൊഫൈല്‍ മെച്ചപ്പെടുത്താനും നെറ്റ്‌വര്‍ക്കിങ് വിപുലമാക്കാനും നമ്മുടെ നൈപുണ്യങ്ങളിലെ വിടവ് തിരിച്ചറിയാനുമൊക്കെ കരിയർഫ്ലോ സഹായകമാണ്.
2. ലെവല്‍സ്.എഫ്‌വൈഐ (Levels.fyi)
ഒരു ജോലിക്ക് ഒരു പ്രത്യേക ഇടത്തില്‍ പ്രതീക്ഷിക്കാവുന്ന ശമ്പളത്തെക്കുറിച്ച് നിർണായക വിവരങ്ങള്‍ നല്‍കാന്‍ ലെവല്‍സ്.എഫ്‌വൈഐ സഹായിക്കും. കമ്പനിയുമായി എപ്രകാരം സാലറിക്കായി ചര്‍ച്ചകള്‍ നടത്തണമെന്ന് പഠിക്കാനും ഇത്തരം സൈറ്റുകളുടെ വിദഗ്ധോപദേശം തേടാം. ഇതിനായി കൂടിയാലോചനയ്‌ക്കായുള്ള വിദഗ്‌ധര്‍ തന്നെ ഇവര്‍ക്കുണ്ട്.
3. ഫൈനല്‍ സ്‌കൗട്ട് (FinalScout)
ലിങ്ക്‌ഡ് ഇന്‍ പ്രൊഫൈലില്‍ പോയി ഇ - മെയില്‍ വിലാസമെടുത്ത് പ്രസ്‌തുത കമ്പനിയില്‍ നിങ്ങള്‍ക്ക് താൽപര്യമുണ്ടെന്ന് അറിയിക്കാന്‍ അയയ്ക്കുന്ന മെയിലുകളാണ് കോള്‍ഡ് മെയിലുകള്‍. ഈ പ്രക്രിയയെ എഐ സഹായത്തോടെ അനായാസമാക്കുകയാണ് ഫൈനല്‍ സ്‌കൗട്ട്. ഈ ടൂള്‍ ഉപയോഗിച്ച് ലിങ്ക്‌ഡ് ഇന്‍ പ്രൊഫൈലുകളില്‍ നിന്ന്‌സാധുതയുള്ള ഇ – മെയില്‍ അക്കൗണ്ടുകള്‍ കണ്ടെത്തി അവയിലേക്ക് കോള്‍ഡ് ഇ – മെയിലുകള്‍ അയയ്ക്കാന്‍ സാധിക്കും. ചാറ്റ്‌ജിപിടിയുടെ സഹായത്തോടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.
4. പിഎഫ്‌പി മേക്കര്‍ (PFPMaker.com)
ലിങ്ക്‌ഡ് ഇന്നിലും മറ്റും നിങ്ങളുടെ ചിത്രങ്ങള്‍ നല്‍കുമ്പോള്‍ പ്രഫഷനൽ ലുക്കിലുള്ളതു നല്‍കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്‌താല്‍ എഐ സഹായത്തോടെ നൂറുകണക്കിന് പ്രഫഷനൽ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഉണ്ടാക്കുന്ന സൈറ്റാണ് പിഎഫ്‌പി മേക്കര്‍.
5. ചാറ്റ്‌ജിപിടി, ജെമിനി, ഡീപ്‌സീക്ക് (ChatGPT, Google Gemini, DeepSeek)
ജോലിക്കായുള്ള തയാറെടുപ്പ്, അഭിമുഖത്തിനു വരാവുന്ന ചോദ്യങ്ങള്‍, താങ്ക്‌യൂ ഇ – മെയിലുകള്‍, തൊഴില്‍ അന്വേഷണത്തിലെ ആസൂത്രണം, കവറിങ് ലെറ്റര്‍ എന്നിങ്ങനെ എന്തിനുമേതിനും ആശ്രയിക്കാവുന്ന ലാര്‍ജ് ലാംഗ്വേജ് മോഡലുകളാണ് ചാറ്റ് ജിപിടിയും ജെമിനിയും ഡീപ് സീക്കുമെല്ലാം. ജോലി തേടുമ്പോഴുള്ള നിങ്ങളുടെ ഭാഷ പരിമിതകളെ വലിയൊരളവില്‍ പരിഹരിക്കാന്‍ ഈ എഐ ടൂളുകള്‍ സഹായിക്കും.